Advertisment

ഇടുക്കിയിലെ ചെക്ക് പോസ്റ്റുകളില്‍ ഏപ്രില്‍ 21 മുതല്‍ രാത്രിയാത്രയ്ക്ക് നിരോധനം

New Update

publive-image

Advertisment

ഇടുക്കി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ യാത്രാവിലക്ക്. ഏപ്രില്‍ 21 മുതലാണ് രാത്രി യാത്രക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി എട്ടു മുതല്‍ രാവിലെ ആറു വരെയാണ് അന്തര്‍ സംസ്ഥാന യാത്രാവിലക്ക്. നാളെ മുതല്‍ അതിര്‍ത്തി കടക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ ഭാഗമായാണ് ജില്ലയിലെ എല്ലാ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും രാത്രിയാത്ര വിലക്കുന്നത്. കുമളി, കമ്ബംമെട്ട്, ബോഡിമെട്ട്, മറയൂര്‍ എന്നീ നാല് ചെക്ക് പോസ്റ്റുകളാണ് ഇടുക്കിയില്‍ ഉള്ളത്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം തുടരും.

 
Advertisment