വാഗമൺ: ആദ്യ ഭാര്യ ജീവനൊടുക്കിയതിനെ തുടര്‍ന്ന് രണ്ടാമതും വിവാഹം കഴിച്ച യുവാവിന്റെ രണ്ടാം ഭാര്യയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പ്രേരണക്കുറ്റത്തിനാണ് വാഗമൺ കോലാഹലമേട് ശങ്കുശേരിൽ ശരത് ശശികുമാർ (31) അറസ്റ്റിലായത്.
/sathyam/media/post_attachments/BlvMPO7g52Pr8ANwFthf.jpg)
കഴിഞ്ഞ ജൂലൈ 12നാണ് ശരത്തിന്റെ വീട്ടിൽ ഭാര്യ രമ്യ (ശരണ്യ - 28) ജീവനൊടുക്കിയത്. ഗാർഹികപീഡനത്തെത്തുടർന്നാണു ശരണ്യ മരിച്ചതെന്നു പരാതി ഉയർന്നിരുന്നു.
ശരത്തിൽ നിന്നു നിരന്തരം മാനസികപീഡനവും ഉപദ്രവവും രമ്യ നേരിട്ടിരുന്നതായി അന്വേഷണത്തിൽ വെളിപ്പെട്ടെന്നു പൊലീസ് പറഞ്ഞു. ഒരു വർഷം മുൻപാണു ശരത്തിന്റെയും ശരണ്യയുടെയും വിവാഹം നടന്നത്. ശരത്തിന്റെ രണ്ടാം വിവാഹമായിരുന്നു. ശരത്തിന്റെ ആദ്യ ഭാര്യയും ജീവനൊടുക്കുകയായിരുന്നു.