ദമ്മാം: ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പുറത്തിറക്കിയ 'മഹാമാരിക്ക് ശേഷമുള്ള ജീവിതം' ആരോഗ്യ സുരക്ഷാ നിർദേശങ്ങളടങ്ങിയ കൈപ്പുസ്തകത്തിന്റെ ടൊയോട്ട ഏരിയ തല വിതരണോ ദ്ഘാടനം ദമ്മാമിൽ നടന്നു. ദമ്മാം തഖ്‌വാ മെഡിക്കൽ സെന്ററിൽ നടന്ന പരിപാടി തഖ്‌വാ സെന്ററിലെ സീനിയർ ജനറൽ പ്രാക്റ്റിഷണർ ഡോക്ടർ അനൂപ് പരീത് ഫ്രറ്റേണിറ്റി ഫോറം ടൊയോട്ട ഏരിയ പ്രസിഡന്റ് ഖാലിദ് ബാഖവിയിൽ നിന്നും ആദ്യ കോപ്പി ഏറ്റുവാങ്ങി നിർവ്വഹിച്ചു.
/sathyam/media/post_attachments/qP2npzwx52OK1IXCZQSA.jpg)
മഹാമാരിക്ക് ശേഷമുള്ള ജീവിതം' കൈപ്പുസ്തകം ഡോക്ടർ അനൂപ് പരീത് ഫ്രറ്റേണിറ്റി ഫോറം ടൊയോട്ട ഏരിയ പ്രസിഡന്റ് ഖാലിദ് ബാഖവിയിൽ നിന്നും ആദ്യ കോപ്പി ഏറ്റുവാങ്ങുന്നു.
കോവിഡിനെ ചെറുത്തു തോൽപ്പിച്ചു കൊണ്ട് സൗദിയിലെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന വേളയിൽ മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണത്തിന് വേണ്ട നിർദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഫ്രറ്റേണിറ്റി ഫോറം കൈപ്പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
ചടങ്ങിൽ ഫോറം ടൊയോട്ട ഏരിയ പ്രസിഡന്റ് ഖാലിദ് ബാഖവി, ഏരിയ സെക്രട്ടറി ഷംസു പൂക്കോട്ടുംപാടം, നിഷാദ് നിലമ്പൂർ, ഇന്ത്യൻ സോഷ്യൽ ഫോറം ടൊയോട്ട ബ്ലോക്ക് പ്രസിഡന്റ് അൻഷാദ് ആലപ്പുഴ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us