New Update
ബഹ്‌റൈൻ ലാൽ കെയെർസ് പ്രവർത്തകർ ഇന്ന് ഏകദേശം 250 ൽ പരം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു കൊണ്ട് മോഹൻലാലിൻറെ അറുപതാം പിറന്നാൾ ആഘോഷിച്ചു. ലാൽ കെയെർസ് ബഹ്‌റൈനിലെ നിലവിലെ സാഹചര്യങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് കഴിഞ്ഞ ഒരു മാസമായി രണ്ടു ഘട്ടങ്ങളിയായി ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു വരികയാണ്.
Advertisment
ഇത് തുടരും എന്ന് ലാൽ കെയെർസ് പ്രെസിഡന്റ് ജഗത് കൃഷ്ണകുമാർ, ചാരിറ്റി കൺ വീനർ ജസ്റ്റിൻ ഡേവിസ് എന്നിവർ അറിയിച്ചു.
ട്രെഷറർ ഷൈജു, വൈ. പ്രസിഡന്റ് പ്രജിൽ, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ അനു കമൽ, തോമസ് ഫിലിപ്പ്, വിഷ്ണു വാമദേവൻ, രതിൻ തിലക് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.