പാലക്കാട് നഗരസഭാ ഇൻഡോർ സ്റ്റേഡിയത്തിലെ അനധികൃത താമസക്കരെ ഒഴിപ്പിക്കണം

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: നഗരസഭയുടെ പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ അനധീകൃതമായി താമസിക്കുന്നവരെ ഒഴിപ്പിച്ച് ചുറ്റും കമ്പിവേലി കെട്ടി സുരക്ഷ ഒരുക്കുകയും അധിക്രമിച്ചു കടക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും പതിനഞ്ചാം വാർഡ് വികസന സമിതി അധികൃതരോട് ആവശ്യപ്പെട്ടു.

നൂറോളം പേരാണ് ഇവിടെ അനധികൃതമായി താമസിക്കുന്നത്. മദ്യപാനവും അനാശാസ്യ പ്രവർത്തനങ്ങളും അരങ്ങേറുന്നതായി സമിതി ആരോപിക്കുന്നു. ഇവിടെ താമസിക്കുന്നവർ പ്രാഥമിക ആവശ്യങ്ങൾക്ക് പരിസരത്തെ പറമ്പുകളേയും 'പൊതു പൈപ്പുകളേയും ആശ്രയിക്കുന്നതിനാൽ രോഗവ്യാപനം കൂടുതലാവാനും സാധ്യത ഏറെയാണ്.

ഒരാഴ്ച്ചക്കുള്ളിൽ ഇൻഡോർ സ്റ്റേഡിയം പരിസരത്തെ ഗ്രാമപ്രദേശങ്ങളിലായി മുപ്പത്തിയഞ്ചു കോവിഡ് രോഗികൾ ഉണ്ടായതായും വികസന സമിതി ചൂണ്ടിക്കാട്ടി. എത്രയും വേഗം നടപടിയെടുക്കണമെന്ന് വാർഡ് കൗൺസിലർ ടി.ശശികുമാർ കൗൺസിൽ യോഗത്തിൽ ഉന്നയിക്കുകയും ഉടൻ നടപടിയെടുക്കാമെന്നു് മറുപടി ലഭിച്ചതായും ശശികുമാർ പറഞ്ഞു.

palakkad news
Advertisment