/sathyam/media/post_attachments/3yUQj6MZGsrCpWA0GhXd.jpg)
റോബിൻസൻ റോഡിൽ അനധികൃതമായി പാർക്ക് ചെയ്ത വാഹന ഉടമയെ പോലീസ് ഫോണിൽ ബന്ധപ്പെടുന്നു
പാലക്കാട്: നഗരത്തിലെ വിവിധ റോഡുകളുടെ അരികില്‍ അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങളെ ട്രാഫിക്ക് എസ്ഐ എം ഹംസയുടെ നേതൃത്ത്വത്തിൽ പിടികൂടി പിഴയടപ്പിക്കുകയും ബോധവൽക്കരണവും നടത്തി.
അനധികൃതമായി പാർക്ക് ചെയ്യുന്നതു മൂലം ഗതാഗതകുരുക്കുണ്ടാവുകയും, അത്യാസന്ന നിലയിലുള്ള രോഗികളേയും കൊണ്ടുവരുന്ന ആമ്പുലൻസ് ഗതാഗതക്കുരുക്കിൽപെട്ട് രോഗിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി ആരായിരിക്കും ? എസ്ഐ ചോദിച്ചു. നല്ലൊരു ട്രാഫിക് ബോധം തന്നെ ജനങ്ങളിലുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.