ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/1eQLf579hnQmXBgmw1qW.jpg)
കൊല്ലം: ശാസ്താംകോട്ട കുന്നത്തൂർ കല്ലടയാറ്റിൽ നിന്നും അനധിധീകൃതമായി കടത്തിയ മണലും ലോറിയും പിടികൂടി. ലോറി ഡ്രൈവർ പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനട വല്യത്ത് വീട്ടിൽ ഹരീഷ് (31)നെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 10.45 ഓടെ കുന്നത്തൂർ പുത്തനമ്പലം ഭാഗത്ത് നിന്നാണ് അനധീകൃതമായി കടത്തുകയായിരുന്ന മണൽലോറി പിടികൂടിയത്.
Advertisment
റൂറൽ എസ്പി ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ശാസ്താംകോട്ട ഡിവൈഎസ്പി ഷെരീഫിന്റെ നിർദ്ദേശപ്രകാരം സി.ഐ അനൂപ്, എസ്.ഐ അനീഷ്,ഗ്രേഡ് എസ്.ഐ ഷാജഹാൻ, സിപിഒ രാഗേഷ്,കൺട്രോൾ റൂം ജി.എസ്.ഐ ഉണ്ണി എന്നിവരടങ്ങിയ
പോലീസ് സംഘമാണ് മണൽ ലോറി പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി
റിമാൻഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us