New Update
കൊല്ലം: പൂയപ്പള്ളിയിൽ അനധികൃതമായി മണ്ണ് കടത്തിയ ടിപ്പർ ലോറിയും മണ്ണ് മാന്തി യന്ത്രവും പോലീസ് പിടികൂടി. രാവിലെ അഞ്ചുമണിയോടുകൂടി ഓയൂർ കരിങ്ങന്നൂർ ഭാഗത്തുനിന്നും ആണ് വാഹനങ്ങൾ പിടികൂടിയത്. പൂയപ്പള്ളി എസ് ഐ അഭിലാഷിന് കിട്ടിയ രഹസ്യ വിവരത്തിനെ തുടർന്ന് നേരിട്ട് പോയി വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് എസ് ഐ അഭിലാഷ് പറഞ്ഞു.