കുവൈറ്റില്‍ നാല് മാസം ഗര്‍ഭിണിയായ യുവതി അബോര്‍ഷനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ; യുവതി ഗര്‍ഭിണിയായത് അവിഹിത ബന്ധത്തിലൂടെ ; അജ്ഞാത കാമുകനെ പൊലീസ് തിരയുന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, August 19, 2019

കുവൈറ്റ് : കുവൈറ്റില്‍ നാല് മാസം ഗര്‍ഭിണിയായ യുവതി അബോര്‍ഷനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ .മുബാറക് അല്‍ കബീര്‍ ആശുപത്രിയിലാണ് യുവതി ചികിത്സയില്‍ കഴിയുന്നത്. അവിഹിത ബന്ധത്തിലൂടെയാണ് യുവതി ഗര്‍ഭിണിയായതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ യുവതിയുടെ അജ്ഞാത കാമുകനെ പൊലീസ് തിരയുകയാണ്.

അബോര്‍ഷനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച യുവതിയുടെ കൈവശം സിവില്‍ ഐഡി കാര്‍ഡ് ഉണ്ടായിരുന്നില്ല . മാനുഷിക പരിഗണനവച്ചാണ് യുവതിയ്ക്ക് ആശുപത്രി ചികിത്സ നല്‍കാന്‍ തയ്യാറായത് .

എത്തിക് പ്രൊട്ടക്ഷന്‍ വകുപ്പിന്റെ ചോദ്യെം ചെയ്യലിലാണ് തനിക്ക് ഒരാളുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന കാര്യം യുവതി വെളിപ്പെടുത്തിയത്.

×