Advertisment

ലോ​ക​ക​പ്പ്​ പ്ര​തീ​ക്ഷ​ക​ള്‍ പ​ങ്കു​വെ​ച്ച്‌​ ഐ.എം. വിജയന്‍ ഖ​ത്ത​റി​ല്‍

New Update

publive-image

ദോ​ഹ: ലോ​ക​ക​പ്പി​നാ​യി നാ​ളു​ക​ളെ​ണ്ണി കാ​ത്തി​രി​ക്കു​ന്ന ഖ​ത്ത​റി​ന്‍റെ മ​ണ്ണി​ല്‍ ഫു​ട്​​ബാ​ള്‍ ആ​വേ​ശ​ത്തി​ന്​ തി​രി​കൊ​ളു​ത്തി ഇ​ന്ത്യ​ന്‍ ഇ​തി​ഹാ​സം ഐ.​എം. വി​ജ​യ​നെ​ത്തി. ക​ളി​ക്കാ​ര​നാ​യും അ​തി​ഥി​യാ​യും പ​ല​ത​വ​ണ ഖ​ത്ത​റി​ല്‍ എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ടി​മു​ടി ലോ​ക​ക​പ്പ്​ ല​ഹ​രി​യി​ലാ​യ ഖ​ത്ത​റി​ലേ​ക്കു​ള്ള ഈ ​വ​ര​വി​ന്​ ഒ​രു​പി​ടി പ്ര​ത്യേ​ക​ത​യു​ണ്ട്. ലോ​ക​താ​ര​ങ്ങ​ളു​ടെ തി​ള​ക്ക​മു​ള്ള പോ​രാ​ട്ട​ത്തി​ന്​ വേ​ദി​യൊ​രു​ക്കി കാ​ത്തി​രി​ക്കു​ന്ന ഖ​ത്ത​റി​ല്‍ ഇ​റ​ങ്ങി​യ​പ്പോ​ള്‍ ഇ​ന്ത്യ​യു​ടെ പൊ​ന്‍​താ​ര​ത്തി​ന്‍റെ കാ​ലു​ക​ള്‍​ക്ക്​ പ​ഴ​യ കു​തി​പ്പും പ​ന്ത​ട​ക്ക​വു​മെ​ത്തി. വാ​ക്കു​ക​ള്‍​​കൊ​ണ്ട്​ ഡ്രി​ബ്​​ള്‍ ചെ​യ്തും ഫ്രീ ​ക്വി​ക്ക്​ ഉ​തി​ര്‍​ത്തും സ്വ​ത​സ്സി​ദ്ധ ശൈ​ലി​യി​ല്‍ വെ​ട്ടി​യും തി​രി​ഞ്ഞും വി​ജ​യാ​ര​വം കു​തി​ച്ചു പാ​ഞ്ഞു.

സോ​ള്‍ ഖ​ത്ത​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ധ​ന​രാ​ജ്​ -എ.​എ​സ്.​ ഫി​റോ​സ്​ അ​ഖി​ലേ​ന്ത്യാ സെ​വ​ന്‍​സ്​ ഫു​ട്​​ബാ​ള്‍ ചാ​മ്ബ്യ​ന്‍​ഷി​പ്പി​ന്‍റെ ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ക്കാ​നാ​ണ്​ വി​ജ​യ​ന്‍റെ വ​ര​വ്. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന്​ മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ദി​വ​സം ദോ​ഹ​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​വ​ദി​ക്ക​വെ ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​നെ കു​റി​ച്ചും ​ത​ന്‍റെ ലോ​ക​ക​പ്പ്​ അ​നു​ഭ​വ​ങ്ങ​ളെ കു​റി​ച്ചു​മെ​ല്ലാം വി​ജ​യ​ന്‍ വാ​ചാ​ല​നാ​യി. ഖ​ത്ത​റി​ല്‍ ആ​ര്​ ക​പ്പ​ടി​ക്കു​മെ​ന്ന ചോ​ദ്യ​ത്തി​ന്​ 'ക​പ്പ​ടി​ച്ച ശേ​ഷം പ​റ​യാ​മെ​ന്ന' ഉ​രു​ള​യ്ക്കു​പ്പേ​രി മ​റു​പ​ടി. ഇ​ഷ്ട ടീ​മാ​യ അ​ര്‍​ജ​ന്‍റീ​ന എ​വി​ടം​വ​രെ​യെ​ത്തു​മെ​ന്ന ചോ​ദ്യ​ത്തി​ന്, അ​ര്‍​ജ​ന്‍റീ​ന സെ​മി​യി​ലെ​ത്തും, സെ​മി​യി​ലെ​ത്തി​യാ​ല്‍ ഫൈ​ന​ലി​ലും പി​ന്നെ കി​രീ​ട​വും നേ​ടു​മെ​ന്ന മ​റു​പ​ടി​യു​മാ​യി പൊ​ട്ടി​ച്ചി​രി. ആ​രാ​വും ഖ​ത്ത​റി​ലെ താ​ര​മെ​ന്ന​തി​നു​മു​ണ്ടാ​യി​രു​ന്നു ഉ​ശി​രു​ള്ളൊ​രു സി​സ​ര്‍​ക​ട്ട്​ ഉ​ത്ത​രം. 'പ​തി​വ്​ താ​ര​ങ്ങ​ള്‍ മാ​റ​ട്ടെ... ഖ​ത്ത​റി​ല്‍ പു​ത്ത​ന്‍ താ​ര​ങ്ങ​ള്‍ ഉ​ദി​ച്ചു​യ​ര​ട്ടെ...'

Advertisment