ഐ എൻ എൽ പടലപ്പിണക്കം: എ എം അബ്ദുല്ലക്കുട്ടി ദേശീയ അധ്യക്ഷനായി തുടരുമെന്ന് സൗദി ഐ എം സി സി

New Update

publive-image

Advertisment

ജിദ്ദ : ഇന്ത്യൻ നാഷണൽ ലീഗ് (ഐ എൻ എൽ) പോഷക സംഘടനയായ ഐ എം സി സിയുടെ ദേശീയ അദ്ധ്യക്ഷനായി എ എം അബ്ദുല്ലക്കുട്ടി തുടരുമെമെന്ന് സൗദി നാഷണൽ കമ്മറ്റി അറിയിച്ചു. സംഘടയുടെ സൗദിയിലെ ദേശീയ പ്രസിഡണ്ടിനെ മാറ്റിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ഐ എം സി സി സൗദി കമ്മറ്റി വ്യക്തമാക്കി.

ഐ എം സി സി ഭാരവാഹിത്വത്തിൽ നിന്നും അബ്ദുള്ളകുട്ടിയെ മാറ്റുന്നുവെന്ന ഐ എൻ എൽ നേതൃത്വത്തിന്റെ കത്ത് അംഗീകരിക്കേണ്ടതില്ലന്നും അബ്ദുല്ലക്കുട്ടിക്ക് സൗദി ഘടകത്തിന്റെ പൂർണ്ണ പിന്തുണ അദ്ദേഹത്തിന് നൽകാനും ഐ എം സി സി നാഷണൽ കമ്മറ്റി യോഗം തീരുമാനിച്ചു.

സോഷ്യൽ മീഡിയയിൽ ഐ എൻ എൽ കേരള സംസ്ഥാന പ്രസിഡണ്ടിനെ അവഹേളിക്കുന്ന പോസ്റ്റുകൾ ഒരു വിഭാഗത്തിന്റെ ഒത്താശയോടെ പ്രചരിക്കപ്പെട്ടപ്പോൾ, ആ കള്ള പ്രചാരണത്തെ എതിർത്തുകൊണ്ട് അബ്ദുള്ളക്കുട്ടി നടത്തിയ ഫെയ്‌സ്‌ബുക് പ്രതികരണത്തിന്റെ വസ്തുത മനസ്സിലാക്കാതെ, ഐ എൻ എൽ ദേശീയ നേതൃത്വം ചിലരുടെ വ്യാജ പരാതിയിൽ തെറ്റിദ്ധരിക്കപ്പെട്ട് നൽകിയ ഷോക്കോസ് നോട്ടീസിന് അബ്ദുള്ളക്കുട്ടിയും സൗദി കമ്മറ്റിയും കൃത്യമായ മറുപടി നൽകിയിരുന്നു.

ഐ എൻ എൽ ദേശീയ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചവർക്കെതിരെ നടപടിയും ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കാതെ എടുത്ത നടപടിയായതിനാലാണ് അംഗീകരിക്കേണ്ടതില്ല എന്ന്തീരുമാനിച്ചിട്ടുള്ളതെന്നും നാഷണൽ കമ്മിറ്റി വ്യക്തമാക്കി.

ഐ എം സി സി ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതും മാറ്റുന്നതും ഐ എം സി സിയുടെ അതതു ഘടകങ്ങളുടെ കൗൺസിലുകളാണ്. കമ്മറ്റിയുടെ പുതിയ ദേശീയ കൗൺസിൽ അംഗങ്ങളുടെ തെരെഞ്ഞെടുപ്പ് നടന്നു വരുകയാണ്. തുടർന്ന് പുതിയ കമ്മറ്റി വരുന്നത് വരെ, എ എം അബ്ദുല്ലക്കുട്ടി പ്രസിഡണ്ടും ഹനീഫ് അറബി ജനറൽ സെക്രട്ടറിയും നാസർ കുറുമാത്തൂർ ട്രഷററുമായ കമ്മറ്റിയെ നിലനിർത്താനും യോഗം തീരുമാനിച്ചു.

കമ്മറ്റി യോഗം ഐ എം സി സി ജിസിസി ട്രഷററും മുൻ നാഷണൽ കമ്മറ്റി പ്രസിഡണ്ടുമായ സയ്യിദ് ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ എം അദ്ബുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് അറബി സ്വാഗതം പറഞ്ഞു. ഭാരവാഹികളായ നാസർ കുറുമാത്തൂർ (റിയാദ്), കരീം മൗലവി (മദീന), അബ്ദുൽ റഹിമാൻ ഹാജി (അസീർ), എൻകെ ബഷീർ (അൽ ഖസീം), യൂനുസ് മൂന്നിയൂർ (അൽ ഖുറയാത്ത്), റാഷിദ് കോട്ടപ്പുറം, നവാഫ് ഓസി (കിഴക്കൻ പ്രവിശ്യ), മൻസൂർ വണ്ടൂർ, അബ്ദുൽ ഗഫൂർ (ജിദ്ദ), അബ്ദുൽ കരീം പയമ്പ്ര (ജുബൈൽ), മൊയ്‌തീൻ ഹാജി (അദം), നൗഷാദ് മാരിയാട് (മക്ക), ഹനീഫ പുത്തൂർമഠം (യാമ്പു), എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മുഫീദ് കൂരിയാടൻ നന്ദി പറഞ്ഞു.

Advertisment