മൗലാനാ അബ്ദുറഹിമാൻ മില്ലി സാഹിബിന്റെ നിര്യാണത്തിൽ ഐഎംസിസി കുവൈറ്റ് കമ്മിറ്റി അനുശോചിച്ചു

New Update

publive-image

കുവൈറ്റ്:ഐഎൻഎൽ സ്ഥാപക നേതാക്കളിൽ പ്രധാനിയും ദേശീയ ഉപാദ്ധ്യക്ഷനുമായ മൗലാനാ അബ്ദുറഹിമാൻ മില്ലി സാഹിബിന്റെ നിര്യാണത്തിൽ ഐഎംസിസി കുവൈറ്റ് കമ്മിറ്റി അനുശോചിച്ചു.

Advertisment

സേട്ടു സാഹിബിനോടൊപ്പം പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ചയാണ് മുബൈ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.

അറബ് ഭാഷയിൽ ഉന്നതമായ അവഗാഹ ഉണ്ടായിരുന്നതിനാൽ അറബ് രാജ്യങ്ങളിലും ധാരാളം പ്രമുഖരുമായും സുഹൃദ് വലയം സ്ഥാപിക്കാൻ അവസരം ലഭിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

നിസ്വാർത്ഥ സേവനം നടത്തിയ അദ്ദേഹത്തിന്റെ നിര്യാണം പാർട്ടി പ്രവർത്തകർക്ക് വലിയ നഷ്ടമാണെന്നും നേതാക്കളായ സത്താർ കുന്നിൽ, ഹമീദ് മധൂർ, ശരീഫ് താമരശ്ശേരി എന്നിവർ പറഞ്ഞു.

kuwait news
Advertisment