ജനങ്ങളോടൊപ്പം നിന്ന സർക്കാരിനുള്ള പിന്തുണ : ഐഎംസിസി

സണ്ണി മണര്‍കാട്ട്
Monday, May 3, 2021

കുവൈറ്റ്: പ്രതിസന്ധികളിലും ജനങ്ങളെ ചേർത്ത് നിർത്തിയ പിണറായി സർക്കാരിനുള്ള ജനങ്ങളുടെ പിന്തുണയാണ് കേരളത്തിലെ ഇടതു മുന്നണിയുടെ തകർപ്പൻ വിജയം എന്ന് ഐഎംസിസി ജിസിസി കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.

വിവാദങ്ങളിലൂടെ കേരളത്തിലെ വികസന പ്രവർത്തനങ്ങളെ തകർക്കാൻ ശ്രമിച്ച യുഡിഎഫിന്റെ മുഖത്തേറ്റ കനത്ത തിരിച്ചടിയാണ് ഈ പരാജയം. സമുദായത്തിന്റെ വികാരത്തിനൊപ്പം നിൽക്കാതെ കച്ചവട താല്പര്യങ്ങൾ മാത്രം മുൻനിർത്തി പ്രവർത്തനം നടത്തുന്ന മുസ്ലിം ലീഗിനും വലിയ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.

ന്യൂന പക്ഷങ്ങളെ ഇടതുമുന്നണിയോടപ്പം നിർത്തുന്നതിൽ വലിയ പങ്ക് വഹിച്ച ഐഎൻഎലിന്റെയും രാഷ്ട്രീയ വിജയമായമാണ് ഈ തിരഞ്ഞെടുപ്പു വിജയം.

കോഴിക്കോട് സൗത്തിലെ ഐഎൻഎൽ സ്ഥാനാർഥി ആഹ്മെദ് ദേവർകോവിലിന്റെ വിജയം അഭിമാനകരമാണെന്നും ഐഎംസിസി ജിസിസി ചെയർമാൻ സത്താർ കുന്നിൽ, ജനറൽ കൺവീനർ ഖാൻ പാറയിൽ എന്നിവർ അറിയിച്ചു.

×