ഇംപീച്ച്‌മെന്റ്: ഡെമോക്രാറ്റ്‌സിന് യു.എസ് സെനറ്റില്‍ ആദ്യ പ്രഹരം.

New Update

വാഷിംഗ്ടണ്‍ ഡി.സി: പത്തുദിവസമായി യു.എസ്. സെനറ്റില്‍ തുടരുന്ന ഇംപീച്ച്‌മെന്റ് ആര്‍ട്ടിക്കി ളിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് താത്കാലിക വിരാമം. അവസാന വോട്ടെടുപ്പ് ഫെബ്രുവരി അഞ്ചിനു ബുധനാഴ്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment

publive-image

ജനുവരി 31-നു വെള്ളിയാഴ്ച വൈകിട്ട് ഇംപീച്ച്‌മെന്റിനോടനുബന്ധിച്ച് കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണമെന്നും, കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്റില്‍ കൊണ്ടുവന്ന പ്രമേയം 49 വോട്ടുകള്‍ക്കെതിരെ 51 വോട്ടുകള്‍ക്ക് തള്ളിക്കളഞ്ഞു. ഇംപീച്ച്‌മെന്റ് ആര്‍ട്ടിക്കിളിനു യു.എസ് സെനറ്റില്‍ യാതൊരു കാരണവശാലും ട്രംപിനെ അധികാര ഭൃഷ്ടനാക്കാന്‍ കഴിയുകയില്ലെന്ന് അടിവരയിടുന്നതായിരുന്നു ഡെമോക്രാറ്റ് കൊണ്ടുവന്ന പ്രമേയം തള്ളപ്പെട്ടതോടെ വ്യക്തമാകുന്നത്. യു.എസ് ഹൗസിലെ ഭൂരിപക്ഷം ഉപയോഗിച്ച് ട്രംപ് അധികാര ത്തിലെത്തിയതിനുശേഷം പ്രസിഡന്റ് എന്ന നിലയില്‍ ട്രംപ് സ്വീകരിച്ച പല ജനോപകാര നടപടി കള്‍ക്കും കൂച്ചു വിലങ്ങിടാന്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് കഴിഞ്ഞുവെങ്കിലും യുഎസ് സെനറ്റില്‍ അതെല്ലാം പരാജയപ്പെടുകയായിരുന്നു.

publive-image2020-ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പോടെ യുഎസ് ഹൗസിലെ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേടാനാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സെനറ്റിലെ ഭൂരിപക്ഷം നിലനിര്‍ത്തുകയും ചെയ്യും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ നേരിടുന്നതിനു ശക്തനായ ഒരു എതിരാളിയെപോലും ഡമോക്രാറ്റിന് രംഗത്തിറക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, പാര്‍ട്ടിയിലെ അന്ത:ഛിദ്രം ട്രംപിനു അനുകൂലമായി മാറുമെന്നുമുന്ന പ്രതീക്ഷയിലാണ് നിരീക്ഷകര്‍.

Advertisment