/sathyam/media/post_attachments/9kLOuQg4x6y2UzeMhwV3.jpg)
പാക്കിസ്ഥാനില്‍ ഇമ്രാൻ ഖാനെതിരെ വീണ്ടും നടപടി. പഞ്ചാബ് പോലീസ് മുൻ പ്രധാനമന്ത്രി കൂടിയായ ഇമ്രാന്‍ ഖാന്റെ വീട് വളഞ്ഞു. ലഹോറിലെ ഇമ്രാന്‍ ഖാന്റെ സമാന്‍ പാര്‍ക്ക് വസതിയിലാണ് പോലീസ് പരിശോധന. ഇവിടെ നാല്‍പ്പതോളം തീവ്രവാദികള്‍ അഭയം തേടിയിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
ഇമ്രാൻ ഖാൻ തീവ്രവാദികളെ സഹായിക്കുയയാണെന്നും പോലീസ് ആരോപിക്കുന്നു. തിവ്രവാദികളെ 24 മണിക്കൂറിനുള്ളിൽ കൈമാറണമെന്നാണ് പോലീസ് ഇമ്രാൻഖാന് നൽകിയിരിക്കുന്ന അന്ത്യശാസനം. തീവ്രവാദികൾ ഇമ്രാൻ ഖാന്റെ വസതിയിൽ ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോർട്ട് ലഭിച്ചതായി പഞ്ചാബ് സർക്കാരിലെ ഇൻഫർമേഷൻ മന്ത്രിയായ ആമിറും വ്യക്തമാക്കി.