ദമാം : സൗദിയില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ഊര്‍ജിതമായി റിയാദിനും ,ജിദ്ദക്കും പുറമേ സൗദിയുടെ കിഴക്കൻ പ്രവിശ്യയിലും കൊറോണ വാക്‌സിൻ വിതരണത്തിന് തുടക്കമായി. ദഹ്‌റാനിൽ ഇന്റർനാഷണൽ എക്‌സിബിഷൻ ഏരിയയിലാണ് ആരോഗ്യ മന്ത്രാലയം വാക്‌സിൻ സെന്റർ സജ്ജീകരിച്ചിരിക്കുന്നത്.
/sathyam/media/post_attachments/LtIzwMfcWJzrkZ02gsIy.jpg)
കിഴക്കൻ പ്രവിശ്യ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരനും ഡെപ്യൂട്ടി ഗവർണർ അഹ്മദ് ബിൻ ഫഹദ് ബിൻ സൽമാൻ രാജകുമാരനും കോവിഡ് വാക്സിന്‍ കുത്തിവെപ്പ് എടുക്കുന്നു.
സൗദിയിൽ ആരോഗ്യ മന്ത്രാലയം ആരംഭിക്കുന്ന മൂന്നാമത്തെ കൊറോണ വാക്‌സിൻ സെന്ററാണ് കിഴക്കൻ പ്രവിശ്യയിലെത്. ഇന്ന് മുതൽ കിഴക്കൻ പ്രവിശ്യയിൽ വാക്‌സിൻ കൊടുത്തു തുടങ്ങി.. രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലും വൈകാതെ വാക്‌സിൻ സെന്ററുകൾ തുറക്കുന്നതിന് ആരോഗ്യ മന്ത്രാലയം ശ്രമങ്ങൾ തുടരുകയാണ്.
ഇന്ന് രാവിലെ തുടങ്ങിയ വാക്സിന്‍ കുത്തിവെപ്പ് കിഴക്കൻ പ്രവിശ്യ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരനും ഡെപ്യൂട്ടി ഗവർണർ അഹ്മദ് ബിൻ ഫഹദ് ബിൻ സൽമാൻ രാജകുമാരനും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിന് വിപുലമായ സജ്ജീകാരണങ്ങളാണ് ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുള്ളത് ഇതിനായി 84 കൌണ്ടറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us