/sathyam/media/post_attachments/DsJ8ajEOguTyx0j14NmD.jpg)
പാലാ:പാലായിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ വിജയം സുനിശ്ചിതമെന്ന് എൽഡിഎഫ് പാലാ മണ്ഡലം മീഡിയ സെൽ ചെയർമാൻ ബെന്നി മൈലാടൂരും ജനറൽ കൺവീനർ ജയ്‌സൺ മാന്തോട്ടവും പറഞ്ഞു.
ബിജെപി വോട്ടുകളിൽ ഒരു ഭാഗം യുഡിഎഫിന് അനുകൂലമായി മറിച്ചിട്ടുണ്ടെങ്കിലും എൽഡിഎഫിൻ്റെ ഭൂരിപക്ഷത്തെ ഒരു വിധത്തിലും ബാധിക്കുകയില്ല. ജോസ് കെ മാണിയെ വ്യക്തിഹത്യ ചെയ്തു കൊണ്ടുള്ള പ്രചാരണത്തെ വോട്ടർമാർ തള്ളിക്കളഞ്ഞു.
പാലാ ഉൾപ്പെട്ട മണ്ഡലത്തിൽ ഇത് നാലാം തവണയാണ് ജോസ് കെ മാണി മത്സരിക്കുന്നത്. പാലായിൽ നാലു തവണ മത്സരിച്ച കോൺഗ്രസിന് കനത്ത പരാജയമാണ് നാലു തെരഞ്ഞെടുപ്പിലും ലഭിച്ചത്.
പതിനഞ്ചാമത് തെരഞ്ഞെടുപ്പാണ് പാലായിൽ ഇപ്പോൾ നടന്നത്. 1980ലും 2019 ലൂം എൽഡിഎഫാണ് വിജയിച്ചത്. 13 തെരഞ്ഞെടുപ്പിലും കേരള കോൺഗ്രസും കെ എം മാണിയുമാണ് വിജയിച്ചത് എന്നും അവർ പറഞ്ഞു.
വികസനവും നാടിൻ്റെ പുരോഗതിയും സാമൂഹിക കരുതലും ആഗ്രഹിച്ച വോട്ടർമാർ എൽഡിഎഫിന് വോട്ടു ചെയ്തു. പല തവണ അധികാരത്തിൽ വരുകയും പാലാക്കാരനായ കോൺഗ്രസ് നേതാവ് കേന്ദ്ര മന്ത്രിയാവുകയും ചെയ്തിട്ട് പാലായ്ക്കായി ഒന്നും ചെയ്യാത്തത് യുഡിഎഫിൻ്റെ പ്രചാരണത്തിന് ചുക്കാൻ പിടിച്ച കോൺഗ്രസിന് വിനയായതായി അവർ പറഞ്ഞു.
യുഡിഎഫ് സ്ഥാനാർത്ഥി വിവരിക്കുന്ന 462 കോടിയുടെ വികസനം എവിടെ എന്ന ചോദ്യത്തിന് ഉത്തരം പറയുവാൻ യുഡിഎഫിന് കഴിഞ്ഞിരുന്നുമില്ല. പാലായിൽ പോളിംഗ് ശതമാനം 2016- നേക്കാളും അല്പം കുറഞ്ഞുവെങ്കിലും എൽഡിഎഫ് വോട്ടുകൾ മുഴുവനായി ചെയ്തിട്ടുണ്ട് എന്ന് അവർ അറിയിച്ചു. എൽഡിഎഫ് തരംഗത്തോടൊപ്പം പാലായും ചേരുകയാണ്.
കൂടെ നിന്ന് ചതിക്കുന്ന കോൺഗ്രസ് അല്ല, വിശ്വസ്തതയോടെ കൂടെ നിന്ന് ഒപ്പം പോരാടുന്നവരാണ് എൽഡിഎഫ് ഘടകകക്ഷികളെന്ന് കേരള കോൺ (എം) പാലാ നിയോജക മണ്ഡലം പ്രസിഡണ്ടും എൽഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണ സമിതി ചെയർമാനുമായ ഫിലിപ്പ് കുഴി കുളം പറഞ്ഞു.
എൽഡിഎഫിൻ്റെ ചിട്ടയായ പ്രവർത്തനo പാലായിൽ യുഡിഎഫിനെ നിഷ്പ്രഭമാക്കിയതായും ഫിലിപ്പ് കുഴികുളം പറഞ്ഞു. എൽഡിഎഫ് വൻ ഭൂരിപക്ഷത്തിൽ പാലാ നില നിർത്തുമെന്ന് അദ്ദേഹം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us