കോവിഡ്- 19 സാന്ത്വന പ്രവർത്തനങ്ങൾ തുടരുമെന്ന് ഇൻക്കാസ്

അബ്ദുള്‍ സലാം, കൊരട്ടി
Saturday, July 4, 2020

ഷാർജ: ഇൻക്കാസ് ഷാർജ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന കോവിസ് – 19 പ്രതിരോധ പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്ന് ഇൻക്കാസ് ഷാർജ കമ്മിറ്റി പ്രസിഡണ്ട് അഡ്വ. വൈ. ഏ. റഹീം അറിയിച്ചു . കർമ്മനിരതമായ സ്വാന്തന പ്രവർത്തനങ്ങളുടെ 100 ദിനങ്ങൾ പിന്നിട്ടത്തിൻ്റെ സന്തോഷം പ്രവർത്തകരോടൊപ്പം കേക്ക് മുറിച്ചു കൊണ്ട് പങ്കുവെയ്ക്കുകയായിരുന്ന അദ്ദേഹം.

ഷാർജ നൂർ വില്ലയിൽ വെച്ച് നടന്ന ചടങ്ങിൽ ഇൻക്കാസ് യൂ ഏ ഇ കമ്മിറ്റി ജന.സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, ചന്ദ്രപ്രകാശ് ഇടമന ,ടി.പി.അശറഫ് , അബ്ദുൾ മനാഫ് , ബിജു എബ്രഹാം , മധു തണ്ണോട്ട്, സി.പി, ജലീൽ, ജിജോ ജേക്കബ്ബ്, റോബിൻ പത്മാകരൻ, മുബാറക്ക്, വിവിധ ജില്ലാ പ്രസിഡണ്ടുമാരായ രാജശേഖരൻ , സാം വർഗ്ഗീസ് , ഡോ. രാജൻ വർഗ്ഗീസ്, ഈപ്പൻ തോമസ്സ് , നവാസ് തേക്കട , പ്രഭാകരൻ പന്ത്രോളി , ഭാരവാഹികളായ ഷാൻ്റി തോമസ്സ് , അക്ബർ എസ്.ഐ , ഷാനിഫ്, എം എസ്സ് കെ. അജിത് കുമാർ,ഷാനവാസ്ആയർ , മൻസൂർ, കെ.വി. ഫൈസൽ , കൈസ് , ദിജേഷ് , ജുനൈദ് , സയ്യദ് സാഫി, എന്നിവർ ചടങ്ങിൽ സംസാരിച്ചു.

×