ദുബായ്: 22 വര്‍ഷമായി ദുബൈയിൽ ജോലി ചെയ്തിരുന്ന ജോർജ് അഞ്ചു മാസങ്ങൾക്കു മുമ്പ് കുവൈറ്റിൽ പുതിയ കമ്പനിയിൽ ചേർന്ന് ജോലി ചെയ്തു വരികയായിരുന്നു. രണ്ടാഴ്ചകൾക്കു മുമ്പ് ശാരീരികമായി അസ്വസ്‌തതകൾ തോന്നുകയും ശരീരത്തിന്റെ വലതു ഭാഗത്തു മരവിപ്പ് അനുഭവപ്പെടുകയും ഒരു കാൽ വലിച്ചു കൊണ്ട് നടക്കേണ്ട അവസ്ഥ ഉണ്ടാകുകയും ചെയ്തു.
/sathyam/media/post_attachments/XkSi20qmNVxEzv9R3rPP.jpg)
കോവിഡ് 19 നെ തുടർന്നുള്ള നിയന്ത്രണങ്ങൾ മൂലം ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കാണുന്നതിന് വരെ ബുദ്ധിമുട്ടിയ ജോർജ് ദുബായിൽ ദീർഘനാളായി കണ്ടിരുന്ന ഡോക്ടറോട് സംസാരിക്കുകയും ചെയ്തു. ചികിത്സയ്ക്കായി നാട്ടിലേക്ക് പോകാനുള്ള ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ഇദ്ദേഹം കേരളത്തിലേക്ക് പോകാന്‍ തയ്യാറായത്. വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കില്‍ ശരീരം മുഴുവന്‍ തളര്‍ന്നു പോകുമെന്ന അവസ്ഥയിലായിരുന്നു ഇദ്ദേഹം. വലതുകാല്‍ തളര്‍ന്നതു മൂലം നടക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. തുടർന്ന് ദുബൈയിൽ തന്നോടൊത്തു ജോലി ചെയ്തിരുന്ന ദീപക്കിനോട് ബുദ്ധിമുട്ടുകൾ പറഞ്ഞു.
/sathyam/media/post_attachments/DLVS85MEMpcNGr7FAmnb.jpg)
ദീപക് കാര്യങ്ങൾ ബന്ധുവും ഇൻകാസ് ഇടുക്കി പ്രസിഡന്റുമായ അഡ്വ അനൂപ് ബാലകൃഷ്ണ പിള്ളയുടെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് അദ്ദേഹം ഡീൻ കുര്യാക്കോസ് എം പി യുമായും, കുവൈറ്റിലെ സാമൂഹ്യപ്രവർത്തകരായ കണ്ണൂർ എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഷെറിനുമായും, AIMS ഭാരവാഹി ബാബുജി ബത്തേരിയുമായും, BPP ഭാരവാഹി ബിനോയ് പാലയുമായും, ഇടുക്കി അസോസിയേഷൻ പ്രവർത്തകരായ അജോമോൻ എബ്രഹാം, ടൂബിൻ കോടമുള്ളിൽ, ജോബിൻസ്, ഐവി എന്നിവരുമായും സംസാരിച്ചു സഹായം അഭ്യർത്ഥിച്ചു. എംബസിയിലേക്കുള്ള എംപി യുടെ അതിവേഗ ഇടപെടലിനും ഷെറിന്റെയും കൂട്ടരുടെയും നിരന്തര പരിശ്രമങ്ങൾക്കും ഒടുവിലാണ് ജോര്‍ജ് മാത്യുവിന് ഇന്ന് കുവൈറ്റില്‍ നിന്നുള്ള കൊച്ചി വിമാനത്തില്‍ നാട്ടിലെത്താനുള്ള വഴി തെളിഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us