കോവിഡ് അനുബന്ധ സന്നദ്ധ പ്രവർത്തനം നടത്തിയ ഇൻകാസ് വളണ്ടിയർമാരെ ഇൻകാസ് ‌ഫുജൈറ കമ്മിറ്റി ആദരിച്ചു

New Update

publive-image

ഫുജൈറ:കഴിഞ്ഞ ഒൻപതു മാസമായി കോവിഡുമായി ബന്ധപ്പെട്ട സേവന സന്നദ്ധ പ്രവർത്തനം നടത്തിയ ഇൻകാസ് വളണ്ടിയർമാരെ ഇൻകാസ് ‌ഫുജൈറ കമ്മിറ്റി ആദരിച്ചു .

Advertisment

ചരിത്രത്തിൽ സമാനതകളില്ലാത്ത പരീക്ഷണമാണ് ലോക ജനത നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ആശങ്കകൾ വിട്ടു മാറുന്നില്ലന്നും ഇക്കാലയളവിൽ ഇൻകാസിന്‍റെ പ്രവർത്തനം സമൂഹം ഒന്നടങ്കം അംഗീകരിച്ചതാണെന്നും ചടങ്ങ് ഉത്ഘാടനം ചെയ്തുകൊണ്ട് ഇൻകാസ് യുഎഇ ആക്ടിങ് പ്രെസിഡന്റ്റ് ടി എ രവീന്ദ്രൻ പറഞ്ഞു.

ഇനിയും എത്ര കാലം ഈ പ്രവർത്തനങ്ങളും സേവനങ്ങളും വേണ്ടി വരുമെന്നറിയില്ല. ആവശ്യമുള്ള കാലത്തോളം ഇൻകാസ് അതിന്റയ് സേവന വാതായനങ്ങൾ തുറന്നു വെച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം തുടർന്നു.

ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോജു മാത്യു സ്വാഗതം ആശംസിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി എം അബ്ദുൽമജീദ്, വൈസ് പ്രെസിഡൻഡ് സതീഷ് കുമാർ, ഗ്ലോബൽ കമ്മിറ്റി അംഗം പി സി ഹംസ , ഇൻകാസ് ട്രഷറർ നാസർ പാണ്ടിക്കാട്, വൈസ് പ്രസിഡന്റ് ജി പ്രകാശ്, സെക്രട്ടറിമാരായ യൂസുഫലി, എൻ എം അബ്ദുൽ സമ്മദ്, ജിതേഷ് നബ്രോൻ, ഉസ്മാൻ ചൂരക്കോട്, ലസ്റ്റിൻ ഉണ്ണി, സകീർ ഇബ്രാഹിം, എറണാംകുളം ജില്ലാ പ്രസിഡന്റ് രാജേഷ് കെ അപ്പു, ഫിറോസ്, ആനന്തൻ പിള്ള, ബിജോയ് ഇഞ്ചി പറമ്പിൽ, അനൂപ്, മോനി ചാക്കോ, തുടങ്ങിയവര്‍ പ്രസംഗിച്ചു. തദ്ദേശ തെരെഞ്ഞെടുപ്പിൽ വിജയിച്ച മുഴുവൻ യുഡിഎഫ് അംഗങ്ങളെയും മറ്റു വിജയികളെയും കമ്മിറ്റി അനുമോദിച്ചു.

fujairah news
Advertisment