കോൺഗ്രസ് പ്രവർത്തകർക്ക് പുതിയ കരുത്തുറ്റ 'നാഥൻ': ഇൻകാസ് ഫുജൈറ

New Update

publive-image

ഫുജൈറ:ദീർഘ കാലമായി കോൺഗ്രസ്സ് പ്രവർത്തകർ കാത്തിരുന്ന കരുത്തുറ്റ നാഥനെയാണ് കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആയതോടെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് ലഭിച്ചിരിക്കുന്നതെന്നു ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സിഅബൂബക്കർ അഭിപ്രായപ്പെട്ടു.

Advertisment

ബൂത്തു തലത്തിൽ പ്രവർത്തകരെ ഊർജ്ജസ്വാലരാക്കാൻ കെ സുധാകരന് കഴിയും എന്ന് തന്നേയ് ആണ് വിശ്വാസം. സംരക്ഷണവും അംഗീകാരവും കിട്ടുമെന്ന് ഉറപ്പാകുമ്പോൾ പുതിയ തലമുറ പാർട്ടിയിലേക്ക് കടന്നു വരും. പാർട്ടിയിൽ നിന്നും പ്രവർത്തകർക്ക് വേണ്ടത്ര ലഭിക്കാത്തതും അതാണ്.

ജംബോ കമ്മിറ്റിയിലുള്ള സംസ്ഥാന ജില്ലാ ഭാരവാഹികൾ പത്തു വോട്ട് വീതം കൊണ്ട് വന്നിരുന്നുവെങ്കിൽ കോൺഗ്രസിന് ലക്ഷക്കണക്കിന് വോട്ടുകൾ കൂടുതൽ ലഭിക്കുമായിരുന്നു. ഒരു പക്ഷേ ഭരണം തന്നേ ലഭിക്കുമായിരുന്നു എന്നും ഇൻകാസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി . പുതിയ പ്രസിഡന്റ് നും വർക്കിംഗ് പ്രസിഡന്റ്മാരായ ടി സിദ്ധിഖ് നും പി ടി തോമസിനും പിന്തുണയും ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

fujairah news
Advertisment