ഇൻകാസ് അബുദാബി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത്ലാൽ - കൃപേഷ് അനുസ്മരണം നടത്തി

New Update

publive-image

അബുദാബി: ഇൻകാസ് അബുദാബി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷികളായ ശരത്ലാൽ - കൃപേഷ് അനുസ്മരണം നടത്തി. സൂം മീറ്റിംഗ് വഴി ഓൺലൈൻ ആയി നടന്ന അനുസ്മരണ പരിപാടി കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഇൻകാസ് കാസർകോട് ജില്ല പ്രസിഡണ്ട് ടി.വി സുരേഷ് കുമാർ അദ്ധ്യക്ഷം വഹിച്ചു. ചടങ്ങിൽ കാസർകോട് ഡിസിസി സെക്രട്ടറി പി.വി സുരേഷ്, ഇൻകാസ് അബുദാബി സ്റ്റേറ്റ് പ്രസിഡണ്ട് യേശുശീലൻ, വർക്കിംഗ് പ്രസിഡണ്ട് അനൂപ് നമ്പ്യാർ, ജനറൽ സെക്രട്ടറി സലീം ചിറക്കൽ, ട്രഷറർ നിബു സാം ഫിലിപ്പ്, ഇൻകാസ് സെൽട്രൽ കമ്മിറ്റി സെക്രട്ടറി ടി.എം നിസാർ, ഇൻകാസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഷാജു പവിത്രൻ, എറണാകുളം ജില്ല പ്രസിഡണ്ട് പ്രകാശ് തമ്പി,
തിരുവനന്തപുരം ജില്ലാ ട്രഷറർ ഷാജികുമാർ, കാസർകോട് ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ഹനീഫ മാങ്ങാട്, വൈസ് പ്രസിഡണ്ടുമാരായ വേണുഗോപാലൻ നമ്പ്യാർ, ബഷീർ ഏണിയാടി, ഭാരവാഹികളായ മനു തോമസ്, ഹനീഫ ചിത്താരി, റഫീക് മാന്യ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഇൻകാസ് കാസർകോട് ജില്ല സെക്രട്ടറി സി.കെ.ശ്രീരാജ് സ്വാഗതവും ട്രഷറർ ബഷീർ ദർഗ്ഗാസ് നന്ദിയും പറഞ്ഞു

abu dhabi news
Advertisment