കോവിഡ് കാലത്ത് പ്രവാസ സമൂഹത്തിനു നൽകിയ സേവനത്തിനു ഇൻകാസ് ഖത്തർ നേതാക്കളെ ആദരിച്ചു

New Update

publive-image

ദോഹ: കോവിഡ് കാലഘട്ടത്തിൽ ഖത്തറിലെ പ്രവാസി സമൂഹത്തിനിടയിൽ സേവന പ്രവർത്തനത്തിന് നേതൃത്വം നൽകി ഖത്തറിലെ പൊതു സമൂഹത്തിനിടയിൽ ആദരവ് പിടിച്ചുപറ്റിയ ഇൻകാസ് ഖത്തർ  നേതാക്കളായ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സമീർ ഏറാമലയെയും, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഷറഫ് വടകരയെയും ഇൻകാസ് കൊടുവള്ളി നിയോജക  മണ്ഡലം കമ്മറ്റി ആദരിച്ചു.

Advertisment

സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സമീർ ഏറാമലയെ മണ്ഡലം പ്രസിഡന്റ്  ബെന്നി കൂടത്തായും, ജില്ലാ പ്രസിഡന്റ് അഷ്‌റഫ്‌ വടകരയെ മണ്ഡലം സെക്രട്ടറി  സുൽഫി പോർങ്ങോട്ടൂരും ഉപഹാരം നൽകി പൊന്നാട അണിയിച്ചു.

പരിപാടി ഇൻകാസ് മണ്ഡലം ട്രഷറർ സജീഷ് കുമാർ കുണ്ടായി ഉത്ഘാടനം ചെയ്തു,ഇൻകാസ് മീഡിയ കോഡിനേറ്റർ റഹീം കൊടുവള്ളി,റിഷാദ് തച്ചംപൊയിൽ, മോൻസി ചുണ്ടക്കുന്ന്, പിസി ശരീഫ് പ്രസംഗിച്ചു

doha news
Advertisment