/sathyam/media/post_attachments/XAls5gp3hay3UYtZY4Eb.jpg)
ഖത്തര്‍: ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്നവർ പിസിആർ ടെസ്റ്റ് ചെയ്ത് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവരാണ്. അങ്ങനെ വരുന്നവർ നാട്ടിലെ എയർപ്പോർട്ടിലും സ്വന്തം ചിലവിൽ വീണ്ടും പിസിആർ ടെസ്റ്റ് നടത്തണമെന്ന ഉത്തരവ് പ്രവാസികളോട് കാണിക്കുന്ന ക്രൂരതയാണ്.
സാമ്പത്തികയായി ഏറെ പ്രയാസം അനുഭവിക്കുകയും ജോലി നഷ്ടപ്പെട്ടും ചികിത്സക്കായും മറ്റും നാട്ടിൽ വരുന്നവർക്കും കുടുംബമായി യാത്ര ചെയ്യുന്നവർക്കും പുതിയ നിർദേശം ഉണ്ടാക്കുന്ന സാമ്പത്തിക ഭാരം വലുതാണ്. വിദേശത്തു നിന്നും വരുന്നവർക്ക് പ്രായഭേദമന്യേ 72 മണിക്കൂറിനകമുള്ള നെഗറ്റീവ് പിസിആര്‍ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് മാർഗ്ഗനിര്‍ദ്ദേശത്തിലുണ്ട്.
അത്തരമൊരു സർട്ടിഫിക്കറ്റുമായി നാട്ടിൽ എയർപോർട്ടിൽ വരുന്നയാൾ സ്വന്തം ചിലവിൽ വീണ്ടും ടെസ്റ്റ് നടത്തണം എന്ന നിയമം അനാവശ്യമാണ്. വിദേശത്തുള്ള മിക്ക എയർപോർട്ടുകളിലും ടെസ്റ്റുകൾ സൗജന്യമായിരിക്കേ ഇവിടെ ചിലവ് സ്വന്തം പൗരന്മാരായ ആളുകൾ വഹിക്കണം എന്നത് അംഗീകരിക്കാനാവാത്തതാണ്.
ഒന്നുകിൽ നാട്ടിലെ വിമാനത്താവളത്തിൽ നിന്നുള്ള ടെസ്റ്റ് ഒഴിവാക്കുക അല്ലെങ്കിൽ ടെസ്റ്റ് പൂർണ്ണമായും സൗജന്യമാക്കുക. പ്രവാസികളെ പ്രയാസപ്പെടുത്തുന്ന നിലവിലെ തീരുമാനം പുനപരിശോധിക്കണമെന്ന് ഇൻകാസ് ഖത്തർ ആവശ്യപ്പെട്ടു.
നാട്ടിൽ എല്ലാ മേഖലകളിലും ഒരു കോവിഡ് മാനദണ്ഡം പോലും പാലിക്കപ്പെടാതെ മുന്നോട്ട് പോകുമ്പോൾ പ്രവാസികളോട് സർക്കാർകൾ വീണ്ടും ചിറ്റമ്മ നയം സ്വീകരിച്ചിരിക്കുകയാണെന്ന് പ്രസിഡണ്ട് സമീർ ഏറാമല പ്രസ്താവനയിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us