/sathyam/media/post_attachments/LEHlP0TYwgV4Rj3f18gX.jpg)
ഷാര്‍ജ: പ്രവാസ ലോകത്ത് കൊറോണ ദുരന്തം വിതച്ച സമയം തൊട്ട് ദുരിതബാധിതർക്ക് കൈത്താങ്ങാകാന്‍ മുന്നിട്ടിറങ്ങിയ ആദ്യ വ്യക്തിയാണ് അഡ്വ. വൈഎ റഹീം.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ഭക്ഷണവും മരുന്നും കഴിഞ്ഞ എട്ട് മാസമായി മുടങ്ങാതെ അർഹതപ്പെട്ടവർക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ് അദ്ദേഹം നേതൃത്വം കൊടുക്കുന്ന ഇൻകാസ് ഷാർജ.
ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ ഒരോ പദ്ധതിയും വിജയകരമായി അദ്ദേഹം നടപ്പാക്കി അദ്ദേഹം അശരണരുടെ അത്താണിയായി മാറി.
പ്രായത്തിൻ്റെ അവശതകൾ വകവെക്കാതെ കർമ്മമണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കുന്ന ഈ 'വക്കീലാണ്' ഇന്ന് പല ചെറുപ്പക്കാരുടെയും റോൾ മോഡൽ.
കഴിഞ്ഞ ദിവസം ഇന്ദിരാജി രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി ഷാർജ ഇൻകാസ് സംഘടിപ്പിച്ച രക്തദാന ചടങ്ങിൽ അറുപത്തിരണ്ട് വയസിൻ്റെ നിറവിലും അദ്ദേഹം രക്തം നൽകാനെത്തിയത് ഒരു വേറിട്ട അനുഭവമായി മാറി.
രക്തദാനത്തിലൂടെ നമ്മൾ ഒരോ ജീവൻ രക്ഷിക്കുകയാണന്ന് ഒരു തലമുറയെ മനസിലാക്കിക്കൊടുക്കാൻ ഈ മാതൃക പരാമായ പുണ്യ പ്രവർത്തി കൊണ്ട് അദ്ദേഹത്തിന് സാധിച്ചു.
ഒരു പൊതുപ്രവർത്തകൻ സമൂഹത്തോട് എത്രത്തോളം പ്രതിബദ്ധത പുലർത്തണമെന്നതിൻ്റെ ഉദാത്ത മാതൃകയാവുകയാണ് അഡ്വ. വൈഎ റഹീം.
കാരുണ്യ പ്രവർത്തനങ്ങൾ നടത്തി ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തിൽ വെളിച്ചം വീശിയ അദ്ദേഹം നിസ്വാർത്ഥ പ്രവർത്തനത്തിൻ്റെ 'മഹനീയ മാതൃക' തന്നെയാണ്.
ഷാർജ ഇൻകാസ് പ്രസിഡൻ്റ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡൻ്റ്, അസോസിയേഷൻ്റെ തന്നെ ദുരന്തനിവാരണ സമിതിയുടെ കൺവീനർ തുടങ്ങിയ പദവികൾ അദ്ദേഹം ഇപ്പോൾ വഹിക്കുന്നുണ്ട് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us