/sathyam/media/post_attachments/ex3YSx7ATZbPH8871H6J.jpg)
കാര്‍ഷിക മേഖലയില്‍ യുവ പ്രൊഫഷണലുകളെ സൃഷ്ടിക്കുന്നതിന് യുവതീയുവാക്കള്‍ക്ക് കൃഷി ഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം. ജൂലൈ 20 വരെ താല്‍പര്യമുള്ളവര്‍ക്ക് www.keralaagriculture.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂലൈ 25 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ ഇന്റര്‍വ്യൂ നടത്തി ഇന്റ്റേണുകളെ തെരഞ്ഞെടുക്കും.
94 പേര്‍ക്ക് ആറുമാസം ഇന്റേണ്‍ഷിപ്പിന് അവസരം നല്‍കുന്ന പദ്ധതിയാണ് കൃഷി വകുപ്പ് നടപ്പിലാക്കുന്നത്.
വിദ്യാഭ്യാസത്തോടൊപ്പം ഗ്രാമീണ കാര്‍ഷിക പരിചയം കൂടിയുള്ള പ്രൊഫഷണലുകളുടെ കൂട്ടായ്മ ഉണ്ടാക്കുകയാണ് പദ്ധതി ലക്ഷ്യം. ഇന്‍സന്റ്റീവ് ആയി പ്രതിമാസം 2500/ രൂപ വീതം നല്‍കും. കൃഷി വകുപ്പ് വെബ് സൈറ്റില്‍ അപേക്ഷകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഫോട്ടോ പതിച്ച അപേക്ഷയുടെ യഥാര്‍ത്ഥ പകര്‍പ്പും സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും ഇന്റര്‍വ്യൂ സമയത്ത് പരിശോധിക്കും. അഗ്രിക്കള്‍ച്ചറല്‍ വി.എച്ച്.എസ്.ഇ/ അഗ്രിക്കള്‍ച്ചര്‍ ഡിപ്ലോമ, ജൈവകൃഷി ഡിപ്ലോമ എന്നീ യോഗ്യതകള്‍ ഉള്ളവരെയാണ് ഇന്റേണ്‍ഷിപ്പിന് പരിഗണിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us