ടയറുകളുടെ ആയുസ്സ് കൂട്ടാം ഒപ്പം നിങ്ങളുടെ സുരക്ഷയും ഉറപ്പാക്കാം

New Update

publive-image

Advertisment

വാഹനം ഓടിക്കാത്ത ആളുകള്‍ ഇന്നത്തെ കാലത്ത് കുറവാണ്. മിക്ക വീടുകളിലും ഒരു ടൂവീലര്‍ എങ്കിലും ഉണ്ടായിരിക്കും. കാരണം ഇന്നത്തെ കാലത്ത് വാഹനം എന്നത് ഒരു വ്യക്തിയെ സംബന്ധിച്ച് അവശ്യ ഘടകം തന്നെയാണ്. വാഹനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യമായതും എന്നാല്‍ ഏറ്റവും കൂടുതല്‍ പണിമുടക്കുന്നതുമായ ഒന്നാണ് ടയറുകള്‍.

എന്നാല്‍ ഈ ടയറുകളുടെ കാര്യത്തില്‍ നാം വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാറില്ല, അല്ലെങ്കില്‍ അവ വേണ്ട വിധത്തില്‍ പരിഗണിക്കുന്നില്ല, എന്നതാണ് വാഹനങ്ങളുടെ ആയുസ്സ് കുറയുന്നതിന് പ്രധാന കാരണം. ഇരുചക്ര വാഹനങ്ങള്‍ക്ക് ടയറുകളുടെ സുരക്ഷിതത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ടയറുകളുടെ ആയുസ്സിനു മാത്രമല്ല വാഹനമോടിക്കുന്ന വ്യക്തിയുടെ ആയുസ്സിനും സുരക്ഷയ്ക്കും അത് അത്യാവശ്യമാണ്.

ടയറുകളുടെ ആയുസ്സ് നിലനിര്‍ത്തുന്നതിനും ഒപ്പം നമ്മുടെ സുരക്ഷയ്ക്കും വേണ്ടി ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ഒന്നാമതായി സ്ഥിരം കാണാറുള്ള ഒരു കാഴ്ചയാണ് ഒരു ബൈക്കില്‍ മൂന്നോ അതിലധികമോ ആളുകള്‍ ചേര്‍ന്ന് പോകുന്നത്. എന്നാല്‍ ഇത് ടയറിന്റെ ഭാരം കൂട്ടുന്നു. വാഹനത്തില്‍ കയറ്റാവുന്ന പരമാവധി ഭാരത്തെക്കാള്‍ കൂടുതല്‍ വരുമ്പോള്‍ ടയറിന് അത് താങ്ങാന്‍ സാധിക്കാതെ വരികയും അവ പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.

വാഹനം ഓടിക്കുന്നത് വളരെ ശ്രദ്ധയോടെ വേണം. പെട്ടെന്ന് ബ്രേക്ക്‌ ഇടുന്നതും , മുന്നോട്ട് എടുക്കുന്നതും ശ്രദ്ധിക്കണം. കുണ്ടും കുഴിയും നിറഞ്ഞ വഴികളിലൂടെയും അമിതവേഗത്തില്‍ വാഹനം ഓടിക്കരുത്. അങ്ങിനെ ചെയ്താല്‍ ചക്രത്തിന്റെ പുറം പാളികള്‍ പൊടിയാന്‍ തുടങ്ങുകയും അവ പെട്ടെന്ന് മോശമാവുകയും ബാലന്‍സ് ഇല്ലാതാവുകയും ചെയ്യുന്നു.

ടയറിന്റെ അലൈന്‍മെന്റെ് ശ്രദ്ധിക്കുക. ടയറില്‍ രേഖപ്പെടുത്തിയിട്ടുള്ള കാലാവധിക്കു ശേഷം അത് ഉപയോഗിക്കാതിരിക്കുക. ഇങ്ങനെ  ഉപയോഗിക്കുന്നത് നിങ്ങളുടെ സുരക്ഷയെ ഏറ്റവുമധികം ബാധിക്കുന്ന ഒന്നാണ്. കൂടാതെ ടയറില്‍ ആവശ്യത്തിന് കാറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും, ടയര്‍ എപ്പോഴും നിലവാരമുള്ളവ തന്നെ നോക്കി വാങ്ങാൻ ശ്രദ്ധിക്കുകയും ശ്രമിക്കണം. ഇത് ടയർ കൂടുതല്‍ ഈടു നില്‍ക്കുകയും നമുക്ക് സുരക്ഷ നല്‍കുകയും ചെയ്യും.

 

auto
Advertisment