/sathyam/media/post_attachments/V2E7d6woqeQ0NkkD0Um6.jpg)
മണ്ണാർക്കാട് :കരിമ്പ പഞ്ചായത്ത് എൻ ആർ ഈ ജി എസ് തൊഴിലാളികളുടെപ്രതിഷേധ ധർണ്ണ നടത്തി.തൊഴിലുറപ്പ് കൂലി വർധിപ്പിക്കുക.തൊഴിൽ ദിനങ്ങൾ ഉയർത്തുക,സ്ത്രീ സുരക്ഷ ഉറപ്പാക്കുക,ഇന്ധന വില നിയന്ത്രിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം നടന്നത്.കരിമ്പ 12ആം വാർഡിൽ നടന്ന സമരം സി.പി.എം കരിമ്പ ലോക്കൽ കമ്മിറ്റി അംഗം പി.ജി.വത്സൻ ഉൽഘാടനം ചെയ്തു.വാർഡ് അംഗം റംലത്ത് അധ്യക്ഷയായി. ടി.വിശ്വംബരൻ, ലക്ഷ്മി എന്നിവർ സംസാരിച്ചു.