New Update
Advertisment
കോലഴി: എന്‍ട്രന്‍സ് പരിശീലന രംഗത്തെ പ്രമുഖ സ്ഥാപനമായ റിജു ആന്‍ഡ് പി എസ് കെ ക്ലാസ്സസിന്‍റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കോലഴി കാമ്പസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ജി ഉണ്ണികൃഷ്ണന്‍ ദേശീയ പതാക ഉയര്‍ത്തി. കെ. രാജന്‍ മുഖ്യാതിഥി ആയിരുന്നു. റിജു ആന്‍ഡ് പി എസ് കെ ക്ലാസ്സസ് ഡയറക്ടര്‍മാരായ അനില്‍കുമാര്‍ വി, റിജു ശങ്കര്‍, പി സുരേഷ്കുമാര്‍, കരിയർ കൺസൾട്ടൻ്റ് ഡോ. ബോബി ജോസ് വടക്കേടത്ത്, പിആർഒ നാരായണന്‍ പുറക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.