ഇന്ത്യ- പാക് വിഭജനം തെറ്റാണെന്ന് വിശ്വസിക്കുന്നതായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടിലേറെ ആയിട്ടും പാകിസ്താനിലെ ജനങ്ങള്‍ അസന്തുഷ്ടരാണെന്നും എന്നാല്‍ ഇന്ത്യയിലെത്തിയവര്‍ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/post_attachments/Vixj3aRA3yrmbuhgy7Eq.jpg)
വിപ്ലവകാരി ഹേമു കലാനിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
ഇന്ന് പാകിസ്താനിലെ ആളുകള്‍ പറയുന്നത് ഇന്ത്യയുടെ വിഭജനം തെറ്റായിരുന്നു എന്നാണ്. ഇന്ത്യയില്‍ നിന്ന്, സംസ്‌കാരത്തില്‍ നിന്ന് വേര്‍പെട്ടവര്‍, അവര്‍ ഇപ്പോഴും സന്തുഷ്ടരാണോ? ഇന്ത്യയില്‍ വന്നവര്‍ ഇന്ന് സന്തുഷ്ടരാണ്. പക്ഷേ പാകിസ്താനില്‍ ഉള്ളവര്‍ സന്തുഷ്ടരല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.