ബംഗളൂരു : കുളിക്കുന്ന ദൃശ്യങ്ങൾ കാമറയിൽ പകർത്തിയെന്ന വനിതാ താരത്തിന്റെ പരാതിയിൽ സഹ വനിതാതാരത്തിനെതിരെ കേസെടുത്തു പൊലീസ്. പഞ്ചാബിൽ നിന്നുള്ള തൈക്വാൻഡോ താരം നൽകിയ പരാതിയിൽ ആണ് വോളിബാൾ താരത്തിനെതിരെ ജ്ഞാനഭാരതി പൊലീസ് കേസെടുത്തത്.
/sathyam/media/post_attachments/OdNomx5FpQL4f0ftvJLC.jpg)
ബംഗളൂരുവിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) വനിതാ ഹോസ്റ്റലിൽ മാർച്ച് 28ന് രാത്രി പത്തിനാണ് സംഭവം. പരിശീലനശേഷം കുളിക്കുമ്പോൾ തൊട്ടപ്പുറത്തെ ശുചിമുറിയിൽ നിന്ന് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയെന്ന് ആണ് പരാതിയിൽ പറയുന്നത്. പുറത്തിറങ്ങി അടുത്തുള്ള ശുചിമുറിയുടെ വാതിലിൽ മുട്ടിയതോടെ ഇറങ്ങിവന്നത് വോളിബാൾ താരമായിരുന്നു.
ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ തൈക്വാൻഡോ താരത്തിന്റെ നിരവധി ഫോട്ടോകൾ കണ്ടെത്തി. ഡിലീറ്റ് ചെയ്ത ഫോൾഡർ കാണിക്കണമെന്ന് ആവശ്യപ്പെട്ടതോടെ വോളിബാൾ താരം ഫോൺ നിലത്തെറിഞ്ഞ് ഓടിപ്പോയി. പിന്നീട് പരിശീലകർ ചോദ്യംചെയ്തതോടെ പൊട്ടിയ ഫോൺ കൈമാറുകയായിരുന്നു.