New Update
മധ്യപ്രദേശ്: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (NCS) അറിയിച്ചു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.
Advertisment
പച്മറിയില്‍ നിന്ന് 218 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് എന്‍സിഎസ് വ്യക്തമാക്കി.
ജബല്‍പൂര്‍, സിഹോറ, ഉമരിയ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. കൂടാതെ കുന്ദം, പനഗര്‍, ചന്ദിയ, ഷാഹ്പുര എന്നിവിടങ്ങളിലും നേരിയ ഭൂചലനമുണ്ടായി. അതേസമയം നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.