എസ്.ബി.ഐയിൽ 95 കോടിയുടെ തട്ടിപ്പ് നടത്തിയ വ്യവസായിയെ ഇ.ഡി അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കൊൽക്കത്ത കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൗശിക് കുമാർ നാഥാണ് പിടിയിലായത്.

author-image
Gaana
New Update

കൊൽക്കത്ത:എസ്.ബി.ഐയിൽ 95 കോടിയുടെ തട്ടിപ്പ് നടത്തിയ വ്യവസായിയെ ഇ.ഡി അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കൊൽക്കത്ത കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൗശിക് കുമാർ നാഥാണ് പിടിയിലായത്. മാർച്ച് 30നാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇയാൾ പിടയിലായത്.

Advertisment

publive-image

പ്രത്യേക പി.എം.എൽ.എ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഏപ്രിൽ 10 വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു.  വ്യാജ രേഖകൾ സമർപ്പിച്ച് എസ്.ബി.ഐയിൽ നിന്നും വായ്പയെടുത്തുവെന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇയാൾ വായ്പ തുക വകമാറ്റി ചെലവഴിക്കുകയും ചെയ്തിരുന്നു.

ഇ.ഡിക്ക് പുറമേ സി.ബി.ഐയും നാഥിനെതിരെ നാല് കേസെടുത്തിട്ടുണ്ട്. മുംബൈ ക്രൈംബ്രാഞ്ചും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇയാളുടെ പേരിലുള്ള 3.68 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി പിടിച്ചെടുക്കുകയും ചെയ്തു.

Advertisment