ഡൽഹി : ഇസ്രയേൽ നിർമിത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉയർത്തിയ രാഷ്ട്രീയ വിവാദങ്ങൾക്കു ശേഷവും മറ്റൊരു സ്പൈവെയർ വാങ്ങാൻ ശ്രമമാരംഭിച്ച് ഇന്ത്യ. പുതിയ സ്പൈവെയർ കരാർ വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയത്തിൽ ചർച്ചകൾ സജീവാകുന്നതായാണ് റിപ്പോർട്ട്. പുതിയ സ്പൈവെയറിനായി 120 മില്യൺ ഡോളറാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്.
/sathyam/media/post_attachments/bMu1zNY0FUAEhQIA0Cpa.jpg)
ഗ്രീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റലെക്സ വികസിപ്പിച്ചെടുത്ത പ്രിഡേറ്റർ എന്ന സംവിധാനത്തിലാണ് ഇന്ത്യ ആഭിമുഖ്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഗ്രീസിന്റെ ചാര മേധാവിയെയും പ്രധാനമന്ത്രിയെയും കുടുക്കിയ സ്‌നൂപ്പിങ് അഴിമതിയുടെ പിന്നിൽ പ്രിഡേറ്ററെന്നാണ് റിപ്പോർട്ട്.
സിറ്റിസൺ ലാബും ഫേസ്ബുക്കും പറയുന്നതനുസരിച്ച് , ഈജിപ്ത്, സൗദി അറേബ്യ, മഡഗാസ്കർ, ഒമാൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രിഡേറ്റർ ഇതിനകം തന്നെ പ്രവർത്തിക്കുന്നുണ്ട്.
ലോകമെമ്പാടുമുള്ള സ്പൈവെയർ സ്ഥാപനങ്ങളെ കരാറിനായി ക്ഷണിക്കുന്ന ലേലത്തിൽ ഇന്ത്യയ്ക്കും അപേക്ഷിക്കാൻ കഴിയും. ഇതിലൂടെ ഓസ്‌ട്രേലിയ, ഇറ്റലി, ഫ്രാൻസ്, ബെലാറസ് അടക്കമുളള രാജ്യങ്ങളിലെ സ്പൈവെയർ സ്ഥാപനങ്ങളുമായി ഇടപെടാനും സാധിക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡനടക്കമുളളവർ പറയുന്നതനുസരിച്ച് ലേലത്തിൽ 12 സ്ഥാപനങ്ങളാണ് പങ്കെടുക്കുക.