അലഹബാദ്: മതപരിവർത്തന നിരോധന നിയമപ്രകാരം അറസ്റ്റിയായ പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ മൗലാനാ കലീം സിദ്ദീഖിക്ക് ജാമ്യം ലഭിച്ചു. 562 ദിവസങ്ങൾക്ക് ശേഷമാണ് അലഹബാദ് ഹൈകോടതി സിദ്ദീഖിക്ക് ജാമ്യം അനുവദിച്ചത്.
/sathyam/media/post_attachments/3sxuCs8WpoEpHOHieHwJ.jpg)
2021 സെപ്റ്റംബർ 22ന് യു.പി ഭീകരവിരുദ്ധ സേനയാണ് മീററ്റിൽ വെച്ച് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. നിയമവിരുദ്ധ മതപരിവർത്തന റാക്കറ്റിലെ കണ്ണി എന്നാരോപിച്ചാണ് സിദ്ദീഖിയെ കസ്റ്റഡിയിലെടുത്തത്. മതപരിവര്‍ത്തനത്തിനായി വന്‍തോതില്‍ വിദേശപണം സ്വീകരിച്ചെന്നും എ.ടി.എസ് പറഞ്ഞിരുന്നു.
2020ലെ നിർബന്ധിത മതപരിവർത്തന നിരോധന നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വഞ്ചന (420), ക്രിമിനൽ ഗൂഢാലോചന (120ബി), വ്യത്യസ്ത മത-സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ (153എ, 153ബി) തുടങ്ങിയ വകുപ്പുകളാണ് സിദ്ദീഖിക്കെതിരെ ചുമത്തിയിട്ടുള്ളത്.