വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; അക്രമികള്‍ ട്രെയിനിന് നേരെ നടത്തിയ കല്ലേറില്‍ ജനല്‍ ഗ്ലാസ് തകര്‍ന്നു

author-image
Gaana
New Update

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് ഏറ്റവും പുതിയ കേസ്.

Advertisment

publive-image

അക്രമികള്‍ ട്രെയിനിന് നേരെ നടത്തിയ കല്ലേറില്‍ സി -8 കോച്ചിന്റെ ജനല്‍ ഗ്ലാസ് തകര്‍ന്നു. 5:45 ന് പുറപ്പെടുന്ന ട്രെയിന്‍  9:45 ന് പുറപ്പെടുമെന്നും വാള്‍ട്ടയര്‍ ഡിവിഷന്‍ റെയില്‍വേ അറിയിച്ചു.

ജനുവരിയില്‍ കാഞ്ചരപാലത്തിന് സമീപം അറ്റകുറ്റപ്പണിക്കിടെയും ട്രെയിനിന് നേരെ കല്ലേറുണ്ടായി. അന്ന് ഒരു കോച്ചിന്റെ ചില്ല് തകര്‍ന്നിരുന്നു. സെക്കന്തരാബാദില്‍ നിന്ന് വിശാഖപട്ടണത്തിന് ഇടയിലാണ് ഈ ട്രെയിന്‍ ഓടുന്നത്. ഈ സമയത്ത് ഇത് വാറങ്കല്‍, ഖമ്മം, വിജയവാഡ, രാജമുണ്ട്രി എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

ജനുവരി 11ന് വിശാഖപട്ടണത്ത് വെച്ച് വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. ജനുവരി 19ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യാനിരിക്കുകയായിരുന്നു.

ഇതിനിടെയാണ് വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടാകുന്നത്. തീവണ്ടിയുടെ രണ്ട് കോച്ചുകളുടെ ചില്ലുകള്‍ തകര്‍ന്നു. ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മാരിപാലത്തെ കോച്ച് മെയിന്റനന്‍സ് സെന്ററിലേക്ക് പോകുന്നതിനിടെയാണ് കല്ലേറുണ്ടായത്

Advertisment