തെലങ്കാന : നവജാത ശിശുക്കളായ ഇരട്ടകളുടെ മൃതദേഹങ്ങള്‍ അഴുക്കുചാലില്‍ കണ്ടെത്തി. തെലങ്കാനയിലെ കാമറെഡ്ഡിലാണ് സംഭവം. മൃതദേഹങ്ങള്‍ കാമറെഡ്ഡിയിലെ സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
/sathyam/media/post_attachments/ul1GiEAXf99qlyqlVuQ9.jpg)
കാമറെഡ്ഡിയിലെ ബത്തുകമ്മ കുന്ത കോളനിയുടെ മധ്യഭാഗത്തുള്ള അഴുക്കുചാലിലാണ് ഏഴുദിവസം പ്രായം തോന്നിക്കുന്ന കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. അഴുക്കുചാലില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലുണ്ടായിരുന്ന ആണ്‍കുഞ്ഞിന്റെയും പെണ്‍കുഞ്ഞിന്റെയും മൃതദേഹങ്ങള്‍. പ്രദേശവാസികളാണ് സംഭവം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പൊലീസ് അംഗന്‍വാടി അംഗങ്ങളെ വിളിച്ച് എല്ലാ ഗര്‍ഭിണികളുടെയും വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.