മുടി മുറിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് 13 കാരന്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ജീവനൊടുക്കി; ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് മഹാരാഷ്ട്രയിലെ ഭയന്ദറിൽ

author-image
Gaana
New Update

മഹാരാഷ്ട്ര: മുടി മുറിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് 13 കാരന്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ജീവനൊടുക്കിയതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ ഭയന്ദറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മുടിവെട്ടിയതിന് രോഷാകുലനായ കൗമാരക്കാരന്‍ 16-ാം നിലയിലെ കുളിമുറിയുടെ ജനാലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

Advertisment

publive-image

മുടി വെട്ടിയതിലുള്ള ദേഷ്യമാണ് ആ കുട്ടി ജീവിതം അവസാനിപ്പിക്കാന്‍ കാരണമായതെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഭയന്ദറിലെ നവഘര്‍ പൊലീസ് ആണ്ജി കേസ് രജിസ്റ്റര്‍ ചെയ്യുകയും കേസില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തത്. സംഭവം പ്രാദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Advertisment