രാജ്യതലസ്ഥാനത്ത് മോഷണത്തിനിടെ 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത് മോഷണത്തിനിടെ ഭീഷണിപ്പെടുത്തി

author-image
Gaana
New Update

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് മോഷണത്തിനിടെ 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ചൊവ്വാഴ്ച വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ അശോക് വിഹാറിലാണ് സംഭവം ഉണ്ടായത്. മോഷണത്തിനിടെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി.

Advertisment

publive-image

അശോക് വിഹാറിലെ എംസിഡി സ്‌കൂള്‍ കോംപ്ലക്സിനുള്ളില്‍ വച്ചായിരുന്നു പീഡനം. സ്‌കൂളില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ഇരയുടെ മാതാപിതാക്കള്‍. സ്‌കൂള്‍ കുറച്ച് ദിവസത്തേക്ക് അടച്ചിട്ടിരുന്നുവെങ്കിലും ഇവര്‍ കോംപ്ലക്സിനുള്ളിലാണ് താമസിച്ചിരുന്നത്. വീട്ടില്‍ മാതാപിടാക്കള്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത് എന്നാണ് പോലീസ് പറയുന്നത്.

ചൊവ്വാഴ്ച ദമ്പതികള്‍ ജോലിക്കായി മറ്റൊരിടത്തേക്ക് പോയിരുന്നു. രണ്ട് പെണ്‍മക്കള്‍ മാത്രമാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. രാവിലെ 11.30 ഓടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി വീട്ടില്‍ അതിക്രമിച്ചു കയറി. മോഷണ ശ്രമത്തിനിടെ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും 18 വയസുള്ള സഹോദരിയെയും കണ്ടു. സാഹചര്യം മുതലെടുത്ത ആണ്‍കുട്ടി പെണ്‍കുട്ടികളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും, 16 കാരിയെ കെട്ടിടത്തിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നീട് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.

ഇരയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ ബലാത്സംഗത്തിനും കവര്‍ചയ്ക്കും കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ ഉചിതമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയായ കുട്ടിയെ പിടികൂടുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

Advertisment