തമിഴ്നാട് : ധർമപുരിയിൽ കാമുകിയെ ലൈംഗികമായി ഉപദ്രവിച്ച മന്ത്രവാദിയെ യുവാവും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മന്ത്രവാദിയുടെ ലിംഗം മുറിച്ചു മാറ്റിയ ശേഷം കല്ലുകൊണ്ട് അടിച്ചാണ് കൊലപാതകം നടത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം.
/sathyam/media/post_attachments/74kJwBhlm5Zy0jblPxjK.png)
ഹൊസൂർ കലവറപ്പള്ളി സ്വദേശി ശശികുമാറാണ് മരിച്ചത്. പ്രതികളായ ദിനേശ്, ഗുണാലൻ എന്നിവർ ബെന്നഗരം കോടതിയിൽ കീഴടങ്ങി. കാമുകിയെ വിവാഹം കഴിക്കാനുള്ള തടസ്സങ്ങൾ നീക്കാൻ പൂജ നടത്തണമെന്നാവശ്യപ്പെട്ട് ദിനേശ് ആഭിചാരക്രിയകൾ നടത്തുന്ന ശശികുമാറിനെ സമീപിക്കുകയായിരുന്നു. ദിനേശിന്റെ അച്ഛന്റെ സുഹൃത്താണ് ശരികുമാർ.
ഇയാൾ പറഞ്ഞതനുസരിച്ച് രണ്ടാഴ്ച മുമ്പ് പെൺകുട്ടിയേയും കൂട്ടി ദിനേശ് ശശികുമാറിന്റെ വീട്ടിൽ പൂജക്ക് എത്തി. മന്ത്രവാദ പരിപാടികൾ തുടങ്ങിയപ്പോൾ ദിനേശിനോട് ഇയാൾ പുറത്തിറങ്ങി നിൽക്കാൻ ആവശ്യപ്പെട്ടു. ഈ തക്കം നോക്കി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. പുറത്തേയ്ക്ക് കരഞ്ഞുകൊണ്ട് ഇറങ്ങി വന്ന പെൺകുട്ടി ശരികുമാർ ഉപദ്രവിച്ച വിവരം ദിനേശിനോട് പറഞ്ഞു. തുടർന്ന് ദിനേശും സുഹൃത്തുക്കളും ചേർന്ന് ശശികുമാറിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ച മറ്റൊരു സുഹൃത്തിന് വേണ്ടി മന്ത്രവാദം നടത്തണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ദിനേശ് ശശികുമാറിനെ ബെന്നഗരം വനമേഖലയിൽ എത്തിച്ചു. അവിടെ വച്ച് ബോധം മറയുവോളം മദ്യം നൽകിയതിന് ശേഷം ദിനേശും കൂട്ടുകാരും ചേർന്ന് ശശികുമാറിനെ കൊല്ലപ്പെടുത്തുകയായിരുന്നു.
രണ്ടുദിവസം കഴിഞ്ഞ് ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി ശശികുമാറിന്റെ ഭാര്യ സുജാത ഹൊസൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ ദിനേശ് വിളിച്ച കാര്യവും പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്.