ക്രിമിനൽ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ച ജഡ്ജിയുടെ നാവ് പാർട്ടി അധികാരത്തിൽ വരുമ്പോൾ അറുക്കുമെന്ന് തമിഴ്നാട്ടിലെ കോൺഗ്രസ് നേതാവിന്റെ ഭീഷണി

author-image
Gaana
New Update

രാഹുൽ ഗാന്ധിയെ തടവിന് ശിക്ഷിച്ച ജഡ്ജിയ്‌ക്കെതിരെ ഭീഷണിയുമായി കോൺഗ്രസ് നേതാവ്. 2019ലെ ക്രിമിനൽ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ച ജഡ്ജിയുടെ നാവ് പാർട്ടി അധികാരത്തിൽ വരുമ്പോൾ അറുക്കുമെന്ന് തമിഴ്നാട്ടിലെ കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തി. കോൺഗ്രസ് നേതാവ് മണികണ്ഠനാണ് ഭീഷണിപ്പെടുത്തി എത്തിയത്.

Advertisment

publive-image

മണികണ്ഠന്റെ പരാമർശത്തിനെതിരെ കേസെടുത്തിട്ടുണ്ട്. 'മാർച്ച് 23 ന് സൂറത്ത് കോടതി ജഡ്ജി ഞങ്ങളുടെ നേതാവിന് രണ്ട് വർഷം തടവ് വിധിച്ചു.

ജസ്റ്റിസ് എച്ച് വർമ്മ കേൾക്കൂ, കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഞങ്ങൾ നിങ്ങളുടെ നാവ് അറുത്തുകളയും' മണികണ്ഠൻ പറഞ്ഞു. മണികണ്ഠനെതിരെ മൂന്ന് വകുപ്പുകൾ ചുമത്തിലാണ് കേസെടുത്തിരിക്കുന്നത്. ദിണ്ഡിഗൽ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2019ൽ കർണാടകയിൽ നടന്ന ഒരു റാലിയിൽ, 'എന്തുകൊണ്ടാണ് എല്ലാ കള്ളന്മാർക്കും മോദി എന്ന കുടുംബപ്പേര്' എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയാണ് വിവാദമായത്.

തുടർന്ന് രാഹുൽ ഗാന്ധിയെ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. ഇത് പ്രതിപക്ഷത്തിനിടയിൽ വലിയ രോഷത്തിന് കാരണമായി. നിരവധി പാർട്ടികൾ ഗാന്ധിയെ പിന്തുണച്ച് രംഗത്തെത്തി.

Advertisment