ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു പിടി ആളുകള്‍ കുടുംബവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നെന്ന് ഹൈദരാബാദില്‍ റാലിയെ അഭിസംബോധന ചെയ്ത് മോദി കുറ്റപ്പെടുത്തി.
/sathyam/media/post_attachments/PRkg7sqlKQzUUi3WfnXP.jpg)
ഒരു പിടി ആളുകള്‍ കുടുംബ രാഷ്ട്രീയത്തെ പ്രോല്‍സാഹിപ്പിക്കുകയാണ്. തെലങ്കാനയിലെ ജനങ്ങള്‍ക്കായി നടപ്പാക്കുന്ന പദ്ധതികളില്‍ നിന്ന് നേട്ടമുണ്ടാനാണ് അവരുടെ ശ്രമം എന്ന് കെസിആറിന്റെ പേര് പരാമര്‍ശിക്കാതെ മോദി കുറ്റപ്പെടുത്തി. ഡല്‍ഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട് കെസിആറിന്റെ മകള്‍ കെ കവിത കുറ്റാരോപിതയായി നില്‍ക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ കുറ്റപ്പെടുത്തല്‍.
കുടുംബവാദവും അഴിമതിയും ഒന്നു തന്നെയാണെന്നും കുടുംബവാദമുള്ളിടത്താണ് അഴിമതി വളരുന്നതെന്നും മോദി ചൂണ്ടിക്കാട്ടി. തെലങ്കാനയില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് നല്‍കിയ റേഷന്‍ പോലും കുടുംബവാദക്കാര്‍ കൊള്ളയടിച്ചു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുമായി തെലങ്കാന സര്‍ക്കാര്‍ നിസഹകരിക്കുന്നത് തന്നെ ഏറെ വേദനിപ്പിച്ചു. സംസ്ഥാനത്തെ ജനങ്ങളുടെ സ്വപ്‌നങ്ങളെയാണ് ഇത് ഇല്ലാതാക്കുന്നതെന്നും മോദി ആരോപിച്ചു.