ഡൽഹി : ട്വിറ്ററിൽ ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ പിന്തുടർന്ന് ട്വിറ്റർ മേധാവിയും കോടീശ്വരനുമായ എലോൺ മസ്‌ക്. മസ്‌ക് പിന്തുടരുന്ന 195 പേരിൽ ഒരാളാണ് ഇപ്പോൾ മോദി.
/sathyam/media/post_attachments/F5Ontilj6oJCdEa9YzA4.jpg)
ടെസ്‌ല മേധാവിയുടെ അക്കൗണ്ട് പ്രവർത്തനം നിരീക്ഷിക്കുന്ന "എലോൺ അലേർട്ട്‌സ്" ആണ് മിസ്റ്റർ മസ്‌കിന്റെ ഫോളോവർ അപ്‌ഡേറ്റിനെക്കുറിച്ചുള്ള വാർത്ത ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
134.3 ദശലക്ഷവുമായി ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോള്ലോവെർസ് ഉള്ള വ്യക്തിയാണ് മസ്‌ക്. മാർച്ച് അവസാനത്തോടെ മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ മറികടന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. 87.7 ദശലക്ഷം ഫോളോവേഴ്‌സുള്ള പ്രധാനമന്ത്രി മോദി ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവെഴ്‌സ് ഉള്ള നേതാക്കളിൽ ഒരാളാണ്.
ഈ വാർത്ത ഇതിനകം തന്നെ ചർച്ചയായി കഴിഞ്ഞു. ടെസ്‌ല ഉടൻ തന്നെ ഇന്ത്യയിൽ എത്തുമെന്നതിന്റെ നല്ല സൂചനയാണെന്ന് ഇതെന്ന് ചില ഉപയോക്താക്കൾ അവകാശപ്പെട്ടു.
"ഇന്ത്യയിലെ നരേന്ദ്ര മോദിയെ പിന്തുടരാൻ എലോൺ മസ്‌കിനെ പ്രേരിപ്പിച്ചതെന്താണ്? ഇവിടെ ഒരു ഫാക്ടറി പ്രതീക്ഷിക്കാമോ. നമുക്ക് നോക്കാം," വാർത്തയോട് പ്രതികരിച്ച ഒരു ഉപയോക്താവ് ചോദിച്ചു.ഇന്ത്യയെ മികച്ച രാജ്യമാക്കാൻ പ്രധാനമന്ത്രി മോദി ശ്രമിക്കുന്നുണ്ടെന്ന് നെറ്റിസൺസ് പറഞ്ഞു.