7 സംസ്ഥാനങ്ങളില്‍ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍, 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേന്ദ്രം

author-image
Gaana
New Update

ഇന്ത്യയിലെ ടെക്‌സ്റ്റൈല്‍ മേഖലയില്‍ വന്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി പിഎം മിത്ര പദ്ധതി പ്രകാരം ഏഴ് മെഗാ ടെക്‌സ്റ്റൈല്‍ പാര്‍ക്കുകള്‍ ആരംഭിക്കാനാണ് കേന്ദ്ര നീക്കം. ഇതിലൂടെ 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

Advertisment

publive-image

 

തമിഴ്‌നാട്, തെലങ്കാന, കര്‍ണാടകം, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലായാണ് മെഗാ ടെക്‌സ്റ്റൈല്‍ പാര്‍ക്കുകള്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ആഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവച്ച ട്വീറ്റുകളിലും മെഗാ പാര്‍ക്കുകളെ കുറിച്ച് പരാമര്‍ശിച്ചിരുന്നു.

5 എഫ് (ഫാം ടു ഫൈബര്‍ ടു ഫാക്ടറി ടു ഫാഷന്‍ ടു ഫോറിന്‍) എന്ന വീക്ഷണത്തോടെയാണ് പ്രധാനമന്ത്രി മിത്ര മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. പദ്ധതി ടെക്സ്റ്റൈല്‍ മേഖലയ്ക്ക് ഉത്തേജനം നല്‍കുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റുകള്‍.

2021 ഒക്ടോബറിലാണ് പിഎം മിത്ര പദ്ധതി പ്രഖ്യാപിച്ചത്. 4,445 കോടിയുടെ പദ്ധതികള്‍ ഇതിലൂടെ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. 2027- 28 കാലയളവില്‍ 4,445 കോടി രൂപ മുടക്കില്‍ പിഎം മെഗാ ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈല്‍ റീജയണും അപ്പാരല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. 2023-24 ബഡ്ജറ്റില്‍ 200 കോടി രൂപയും നീക്കിവച്ചിരുന്നു.

Advertisment