മുംബൈ : 15കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതില്‍ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കിയതാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മുംബൈ നഗര പരിസരത്തെ മലാഡിലെ മാല്‍വാനി ഏരിയയിലാണ് സംഭവം ഉണ്ടായത്.
/sathyam/media/post_attachments/cWzy98UJ25iUnOPaF8VK.webp)
മലാഡിലെ ഏഴ് നില കെട്ടിടത്തില്‍ നിന്ന് ചാടി പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്തതില്‍ മനംനൊന്താണ് പെണ്‍കുട്ടി കടുംകൈ ചെയ്തതെന്ന് പോലീസ് പറയുന്നു.
മാതാപിതാക്കള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ നേരത്തെ വാങ്ങിവച്ചിരുന്നു. അതേസമയം മരണത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.