/sathyam/media/post_attachments/o4qvsaBvGBNupo6Ok88D.jpg)
മുംബൈ: ഉപഭോക്താക്കള്‍ക്ക് പുതിയ ഡെബിറ്റ്/ക്രെഡിറ്റ്/ പ്രീപെയ്ഡ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതില്‍ നിന്ന് മാസ്റ്റര്‍ കാര്‍ഡിന് ആര്.ബി.ഐ വിലക്ക്. ഉപഭോക്താക്കളുമായി ബന്ധപ്പെട്ട മുഴുവന്‍ വ്യക്തി വിവരങ്ങളും ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന മാര്‍ഗനിര്‍ദേശം നടപ്പാക്കുന്നതിലെ വീഴ്ചയാണ് നടപടിക്ക് കാരണം.
അതേസമയം, ആര്.ബി.ഐ നടപടി നിലവിലെ ഉപഭോക്താക്കളെ ബാധിക്കില്ല. മാസ്റ്റര്‍ കാര്‍ഡ് വിതരണം ചെയ്യുന്ന എല്ലാ ബാങ്കുകളും ബാങ്കിതര സ്ഥാപനങ്ങളും നിര്‍ദേശം പാലിക്കണം.