മികച്ച ഹജ്ജ് വോളണ്ടിയർ അവാർഡ് നേടിയ ഗഫാറിന് സ്വീകരണം നൽകി.

New Update

മലപ്പുറം: 2019 ലെ ഹജ്ജ് കാലത്ത് ഏറ്റവും മികച്ച സേവന ത്തിന് സൗദി ഇന്ത്യൻ കോൺസുലേറ്റ് ഏർപ്പെടുത്തിയ പ്രഥമ പുസ്കാരം നേടിയ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം വളണ്ടിയർ ക്യാപ്റ്റൻ ടി. അബ്ദുൽ ഗഫാറിനെ lമലപ്പുറം പൗരാവലി ആദരിച്ചു.

Advertisment

publive-image

പത്ത് വർഷത്തോളമായി ഗഫാർ സേവന മേഖലയിൽ സജീവ സാനിദ്ധ്യമായിരുന്നു. ഇതാദ്യമായാണ് കോൺസുലേറ്റ് ഇത്തരം ഒരു പുരസ്കാരം വളണ്ടിയർമാർക്ക്‌ നൽകുന്നത്. 2015 ലെ ഹജ്ജ് സേവനത്തിനിടെ മിനാ ദുരന്തത്തിൽ മരണമടഞ്ഞ ജാർഖണ്ഡ് സ്വദേശി നിയാസുൽ ഹഖ് മൻസൂരിയുടെ നാമധേയത്തിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർമാൻ അഡ്വക്കറ്റ് വീരാൻ കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ലൗലി ഹംസ ഹാജി അദ്ധ്യക്ഷത വഹിച്ചു.

publive-image

മലപ്പുറം മുനിസിപ്പൽ വൈസ് ചെയർമാൻ പെരുമ്പള്ളി സെയ്ദ്, മങ്കട ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് എൻ . കെ അസ്കർ, പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് പി.പി.നാസറുദ്ധീൻ, എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ്, ഹജ്ജ് ട്രെയിനർമാരായ അസ്കർ, നസീർ, മുസ്തഫ മാസ്റ്റർ,  മാനു ഹാജി, ഹസൈൻ ഹാജി, ടി. സിദ്ധീക്ക് മാസ്റ്റർ, നൗഷാദ് ചിറയിൻകീഴ്, ഖലീൽ ചെമ്പയിൽ, എന്നിവർ സംസാരിച്ചു. ടി. അബ്ദുൽ ഗഫാർ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിച്ചു

Advertisment