സാമൂഹ്യ രംഗത്തെ മികച്ച സേവനം, ഹനീഫ് മഞ്ചേശ്വരത്തെ ആദരിച്ച്‌ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം.

New Update

ഖമീസ് മുശൈത്ത്: കൊറോണ സമയത്തും അല്ലാതെയും പ്രവാസി ഇന്ത്യക്കാർക്ക് വേണ്ടി ആത്മാർഥ സേവനം ചെയ്ത് പോരുന്ന സാമൂഹ്യ പ്രവർത്തകനും സി സി ഡബ്ല്യൂ എ അംഗവുമായ ഹനീഫ് മഞ്ചേശ്വരത്തിൻ്റെ ഇടപെടലുകൾ അസീർ മേഘലയിലെ മുഴുവൻ പ്രവാസികൾക്കും ആശ്വാസമായിരുന്നെന്നും ലാഭേഛ ഇല്ലാത്ത ഇത്തരം പ്രവർത്തനങ്ങൾ പ്രോൽസാഹിപ്പിക്കപ്പെടേണ്ടതാണെന്നും ഇന്ത്യാ ഫ്രേറ്റേണിറ്റി ഫോറം അബഹ ചാപ്റ്റർ പ്രസിഡണ്ട് അബ്ദുൽ കരീം മണ്ണാർക്കാട് പറഞ്ഞു.

Advertisment

publive-image

അസീറിലെ മികച്ച സാമൂഹ്യ പ്രവർത്തകനും ജിദ്ദ കോൺസുലേറ്റ് അബഹ സാമൂഹ്യ ക്ഷേമ വിഭാഗം അംഗവുമായ ഹനീഫ് മഞ്ചേശ്വരത്തിനു ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഉപഹാരം ഡോക്ടർ ബിനുകുമാർ സമ്മാനിക്കുന്നു.

അസീർ മേഖലയിൽ മലയാളികളല്ലാത്ത ആളുകളുടെ ഏറ്റവും കൂടുതൽ മരണ കേസുകളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ ലേബർ ഓഫീസിലും പോലീസ് സ്റ്റേഷനുകളിലും ഇമാറയിലും ഉള്ള പരിചയവും സ്വാധീനവും ഇന്ത്യക്കാർക്ക് ഏറെ ഉപകാരപ്പെടുന്നുണ്ട്. ഖമീസ് മുശൈത്ത് താജ് മഹൽ ഹോട്ടലിൽ വെച്ച് നടന്ന ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അബ്ദുൽ കരീം.

പ്രദേശത്തെ പ്രശസ്തനായ ഡോക്ടർ ബിനുകുമാർ ഹനീഫക്ക് മെമെൻ്റോ കൈമാറി. ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് കോയ ചേലേമ്പ്ര, ജനറൽ സിക്രട്ടറി ഹനീഫ ചാലിപ്രം ആശംസകളർപ്പിച്ചു. ഇസ്മാഈൽ ഉളിയിൽ സ്വാഗതവും റാഫി പട്ടർ പാലം നന്ദിയും പറഞ്ഞു. അനസ് പത്തനാപുരം നജ്മുദ്ദീൻ കോവളം എന്നിവർ സംബന്ധിച്ചു.

Advertisment