ഇന്ത്യ പെസ്റ്റിസൈഡ്സ് ഐപിഒയ്ക്ക് അപ്സ്റ്റോക്കിലൂടെയും അപേക്ഷിക്കാം

New Update

publive-image

Advertisment

കൊച്ചി: ഇന്ത്യാ പെസ്റ്റിസൈഡ്സ് ഐപിഒ ജൂണ്‍ 23 മുതല്‍ 25 വരെ 290 രൂപ മുതല്‍ 296 രൂപ വരെയുള്ള പ്രൈസ് ബാന്‍ഡില്‍ ലഭ്യമാകും. ആകെ 800 കോടി രൂപ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്ന ഈ ഐപിഒയില്‍ കുറഞ്ഞത് 50 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

ഐപിഒയില്‍ അപേക്ഷിക്കാന്‍ അപ്സ്റ്റോക്ക് പോലുള്ള ബ്രോക്കിങ് സ്ഥാപനങ്ങള്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ലളിതമായ രീതിയില്‍ ഐപിഒ നിക്ഷേപം സാധ്യമാണ്.

ഇതിനായി അപ്സ്റ്റോക്ക് ആപ്ലിക്കേഷനില്‍ ആദ്യം ലോഗിന്‍ ചെയ്യണം. തുടര്‍ന്ന് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന ഐപിഒ തെരഞ്ഞെടുക്കുകയും ഐപിഒ അപേക്ഷ സൃഷ്ടിക്കുകയും വേണം.

നിര്‍ദ്ദിഷ്ട വില നിലവാരത്തില്‍ മൂന്നു ബിഡുകള്‍ വരെ കൂട്ടിച്ചേര്‍ക്കാം. ഇതിനു ശേഷം അപേക്ഷ കൃത്യമാണെന്ന് കണ്‍ഫേം ചെയ്യണം. അന്തിമ ഘട്ടമായി യുപഐ മാന്‍ഡേന്റ് സ്വീകരിക്കുകയും മൊബൈല്‍ യുപഐ ആപില്‍ പണം ബ്ലോക്കു ചെയ്യുകയും വേണം ഇതാണ് ഐപിഒ അപേക്ഷ നല്‍കാനുള്ള നടപടിക്രമങ്ങള്‍.

kochi news
Advertisment