24 മണിക്കൂറിനിടെ രാജ്യത്ത് 40,000ൽ താഴെ കൊവിഡ് രോ​ഗികൾ; കേരളത്തിൽ രോ​ഗികളുടെ എണ്ണം കൂടുതല്‍

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 39,796 പേര്‍ക്ക്. 42,352 പേര്‍ ഇന്നലെ രോഗമുക്തി നേടി. 723 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 12,100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലാണ് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് പിന്നിലുള്ളത്.

ഇതുവരെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചത് 3,05,85,229 പേര്‍ക്കാണ്. ഇതില്‍ 2,97,00,430 പേര്‍ രോഗമുക്തി നേടി. നിലവില്‍ 4,82,071 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്. ഇതുവരെ 4,02,728 പേര്‍ കോവിഡ് മൂലം മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ വരെ രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 35,28,92,046 പേരാണ്.

corona news
Advertisment